NEWSPravasi

റമദാൻ എന്ന പുണ്യം

മുസ്‌ലിങ്ങൾ പുണ്യമാസമായാണ് റമദാനിനെ കാണുന്നത്.അതിനാൽതന്നെ രാവിലെ മുതൽ സന്ധ്യ വരെ ഉപവാസമെടുത്ത് അവർ ഈ‌ ദിവസങ്ങളിൽ പ്രാർത്ഥനയില്‍ മുഴുകും.വിശ്വാസികളെ ദൈവത്തോട് കൂടുതൽ അടുപ്പിക്കാനും പട്ടിണി കിടക്കുന്നവന്‍റെ വില അറിയാനും വേണ്ടിയാണ് റമദാനില്‍ നോമ്പ് എടുക്കുന്നത്. ഭൗതികമായ എല്ലാ സുഖങ്ങളും ഉപേക്ഷിച്ച് ദൈവത്തിലേക്ക് അടുക്കാന്‍ സമയം മാറ്റി വെക്കുന്നതാണ് റമാദാന്‍ മാസം. ഇത്തരത്തില്‍ ഒരുമാസത്തെ വൃതാനുഷ്ടാനത്തിന് ശേഷമാണ് പെരുന്നാള്‍ ആഘോഷം എത്തുന്നത്.പെരുന്നാള്‍ നമസ്കാരത്തിന് മുമ്പ് വീട്ടിലുള്ളവർക്ക് കഴിക്കാനുള്ള ഭക്ഷണം മാറ്റിവെച്ച് ബാക്കിയുളളത് മുഴുവന്‍ ധര്‍മ്മം ചെയ്യുക എന്നൊരു ചടങ്ങും ഇതേ ദിവസത്തിന്റെ പ്രത്യേകതയാണ്.
ഇസ്ലാമിക് കലണ്ടറിനെ അടിസ്ഥാനമാക്കിയാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.റംസാന് 29 അല്ലെങ്കിൽ 30 ദിവസം കഴിഞ്ഞ് ചന്ദ്രന്‍ ആകാശത്ത് പ്രത്യക്ഷപ്പെട്ടാൽ ആണ് ചെറിയ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുക.ഇസ്ലാമിക് കലണ്ടര്‍ പ്രകാരം അറബ് മാസം തുടങ്ങുന്നത് ചന്ദ്രനെ കാണുന്നതിന്‍റെ അടിസ്ഥാനത്തിലാണ്.പരമ്പരാഗതമായി മുസ്‌ലിം ഭൂരിപക്ഷമുള്ള പല രാജ്യങ്ങളും സൗദി മത അധികാരികൾ നിശ്ചയിച്ച തീയതികൾ പിന്തുടരുന്നുണ്ടെങ്കിലും പിന്നീട് സ്വന്തം ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകളിലേക്ക് മാറി.

റമദാന്‍ മാസത്തില്‍ 28,29 തിയ്യതികളില്‍ ചന്ദ്രനെ എപ്പോൾ കാണും എന്നതിനെ ആശ്രയിച്ചാണ് ചെറിയ പെരുന്നാള്‍ തിയ്യതി ഉറപ്പിക്കുന്നത്.അത് കൊണ്ട് തന്നെ പെരുന്നാള്‍ ആഘോഷിക്കുന്ന തീയതിയും സമയവും എല്ലാ രാജ്യങ്ങളിലും വ്യത്യസ്തമാണ്.

Back to top button
error: