തൃശ്ശൂർ: വടക്കാഞ്ചേരി- മണ്ണുത്തി ദേശീയപാതയിലെ പുതിയ ടോള്‍ നിരക്കുകള്‍ പ്രാബല്യത്തിൽ വന്നു.മൂന്ന് ശതമാനം മുതല്‍ അഞ്ച് ശതമാനം വരെയാണ് ടോള്‍ നിരക്കിൽ വർധനയുണ്ടായിരിക്കുന്നത്.
ഒരു വര്‍ഷത്തിനിടെ നാലാം തവണയാണ് വടക്കാഞ്ചേരി- മണ്ണുത്തി ദേശീയപാതയില്‍ ടോള്‍ നിരക്ക് വർധിപ്പിക്കുന്നത്. 2022 മാര്‍ച്ച് ഒമ്ബതിനാണ് ടോള്‍ പിരിവ് ആരംഭിച്ചത്. 2022 ഏപ്രില്‍ ഒന്നിനും, നവംബര്‍ മൂന്നിനും ഇതിനു മുന്‍പ് ടോള്‍ നിരക്ക് ഉയര്‍ത്തിയിരുന്നു.