FoodNEWS

ഓട്ട്സിന്റെ ഗുണങ്ങൾ അറിയാതെ പോകരുത്

ആരോഗ്യകരമായ ഒരു ജീവിതശൈലി പടുത്തുയർത്താൻ ഓട്ട്‌സ് പോലെ മറ്റൊരു വിഭവമില്ല
 
 
ട്ട്സ് എന്നു പറയുന്നത് ഒരു ധാന്യമാണ്.മിക്ക യൂറോപ്യൻ രാജ്യങ്ങളിലേയും ദൈനംദിന ആഹാരം എന്നുപറയുന്നത് ഓട്ട്‌സ് ആണ്.

ന്താരാഷ്ട്ര തലത്തിൽ നടന്ന പലവിധ ഗവേഷണങ്ങളിൽ ജീവിതശൈലീ രോഗങ്ങൾ തടുത്തു നിർത്താനുള്ള ശേഷി ഓട്സിനുണ്ടെന്ന് സ്ഥിരീകരിച്ചതോടെയാണ് നമ്മുടെ നാട്ടിലും ഓട്സിന്
പ്രചുരപ്രചാരം ലഭിച്ചത്.
ആരോഗ്യകരമായ ഒരു ജീവിതശൈലി പടുത്തുയർത്താൻ ഓട്ട്‌സ് പോലെ മറ്റൊരു വിഭവമില്ല.അമിതമായ കൊളസ്‌ട്രോൾ കുറയ്ക്കുന്നതിനും, പ്രമേഹം കുറയ്ക്കുന്നതിനും, പൊണ്ണത്തടി ഒഴിവാക്കുന്നതിനും, ബ്ലഡ് പ്രഷർ കുറയ്ക്കുന്നതിനുമെല്ലാം ഓട്ട്‌സിലടങ്ങിയ ബീറ്റാ-ഗ്ലുക്കാൻ എന്നുള്ള ഘടകം സഹായകമാവുന്നു.
മറ്റ് പല ധാന്യങ്ങളേക്കാളും കൂടുതൽ നാരുകൾ അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് ഓട്സ്.ഒരു ബൗൾ ഓട്‌സ് ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ, സുപ്രധാന ഫാറ്റി ആസിഡുകൾ, നാരുകൾ, വിറ്റാമിൻ ഇ എന്നിവ നൽകുന്നു.
ഓട്‌സിലെ ഉയർന്ന നാരുകൾ ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കുകയും ഭക്ഷണത്തിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.ഓട്‌സിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ദഹനപ്രശ്നങ്ങൾ അകറ്റാനും മലബന്ധം തടയാനും സഹായിക്കുന്നു.അതിലുപരി ഹൃദയാരോഗ്യത്തിന് ഏറെ നല്ലതാണ് ഇത്.

Back to top button
error: