ബെംഗളൂരുവിൽ മനോഹരമായ ഒരു മസ്ജിദ് ഉണ്ട്, അതിനെ മോദി മസ്ജിദ് എന്ന് വിളിക്കുന്നു.സ്വാതന്ത്ര്യത്തി നു മുമ്പുള്ള ഇന്ത്യയിലെ ഒരു സമ്പന്ന വ്യാപാരിയായിരുന്ന മോദി അബ്ദുൾ ഗഫൂർ 1849-ൽ ആണ് ഇത് നിർമ്മിക്കുന്നത്.ബംഗളൂരുവിലെ ശിവാജി നഗറിന് സമീപമുള്ള ടാസ്കർ ടൗണിലാണ് അദ്ദേഹം ഇത് നിർമ്മിച്ചിരിക്കുന്നത്.
പിന്നീട് മോദി അബ്ദുൾ ഗഫൂറിന്റെ കുടുംബം ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ കൂടുതൽ പള്ളികൾ നിർമ്മിച്ചു.അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ടാനറി പ്രദേശത്തിന് സമീപം മോദി റോഡ് എന്നൊരു റോഡുമുണ്ട്.
കാലക്രമേണ, പഴയ മസ്ജിദിന് കേടുപാടുകൾ സംഭവിച്ചു.2015-ൽ പഴയ ഘടന മാറ്റി പുതിയത് സ്ഥാപിച്ചു.അതോടെ 170 വർഷം പഴക്കമുള്ള മസ്ജിദ് എല്ലാ മതസ്ഥരായ സ്ത്രീകൾക്കും പുരുഷന്മാർക്കും വാതിലുകൾ തുറന്നുകൊടുക്കുകയും ചെയ്തു. ഇപ്പോൾ നൂറുകണക്കിന് ഇതര മതവിശ്വാസികളാണ് മോദി മസ്ജിദ് സന്ദർശിക്കാൻ ദിനംപ്രതി ഇവിടെയെത്തുന്നത്.
അടുത്തിടെയിൽ മോദി മസ്ജിദ് കൂടുതൽ ജനശ്രദ്ധ ആകർഷിച്ചിരുന്നു.ഏതോ ഒരു വിരുതൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ ബെംഗളൂരുവിൽ മസ്ജിദ് എന്ന് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചതോടെയാണത്.