ഇംഫാൽ: ത്രിരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റിൽ കിർഗിസ്ഥാനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തകര്‍ത്ത് ഇന്ത്യയ്ക്ക് കിരീടം. ഇന്ത്യയ്ക്കായി സന്ദേശ് ജിങ്കാൻ (34–ാം മിനിറ്റ്), സുനിൽ ഛേത്രി (84–ാം മിനിറ്റ്, പെനൽറ്റി) എന്നിവർ ഗോൾ നേടി. ഈ ഗോളോട് കൂടി അന്താരാഷ്ട്ര ഫുട്ബോളിലെ ഏറ്റവും കൂടുതൽ ഗോള്‍ സ്കോറർമാരിൽ ഛേത്രി അഞ്ചാം സ്ഥാനത്തെത്തി.
ഫിഫ റാങ്കിങ്ങിൽ ഇന്ത്യയെക്കാൾ (106) മുന്നിലാണ് കിർഗിസ്ഥാൻ (94). നേരത്തെ മ്യാൻമറിനെ 1-0ന് ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു.