റിയാദ്: ജോലിക്കായി സൗദി അറേബ്യയിൽ എത്തിയ അതേ ദിവസം തന്നെ റൂമില്‍ തൂങ്ങി മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു.
ഉത്തര്‍പ്രദേശ് സ്വദേശിയായ ബബ്ലു ഗംഗാറാമിന്റെ മൃതദേഹമാണ് ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ നാട്ടിലെത്തിച്ചത്.ജിദ്ദ വിമാനത്താവളം വഴി ലഖ്നൗവില്‍ എത്തിച്ച മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി.
രണ്ട് മാസം മുമ്പാണ് അദ്ദേഹം പുതിയ തൊഴില്‍ വിസയില്‍ സൗദി അറേബ്യയിലെ നജ്റാനില്‍ എത്തിയത്. അതേദിവസം തന്നെ രാത്രി മുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു.