KeralaNEWS

ചോലനായ്ക്കർ വിഭാഗത്തിൽ നിന്നുള്ള ഗവേഷണ വിദ്യാർത്ഥിക്ക് സർക്കാരിന്റെ ഒരു ലക്ഷം രൂപ ധനസഹായം

മലപ്പുറം: ചോലനായ്ക്കർ വിഭാഗത്തിൽ നിന്നുള്ള ആദ്യത്തെ ഗവേഷണ വിദ്യാർത്ഥി വിനോദ്.സി ക്ക് അന്താരാഷ്ട്ര സെമിനാറിൽ പങ്കെടുക്കാൻ പട്ടിക വർഗ വികസന വകുപ്പിന്റെ സഹായം.നോർവേയിലെ ടോം സോ ആർട്രിച്ച് സർവകലാശാലയിൽ നടക്കുന്ന സെമിനാറിൽ പങ്കെടുക്കാനുള്ള ചെലവിന് ഒരു ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചത്.വിനോദ് നിലമ്പൂർ മാഞ്ചിരി സ്വദേശിയാണ്.
പട്ടികജാതി – പട്ടിക വർഗ വികസന വകുപ്പ് വിനോദിന് പണം അനുവദിച്ച ഉത്തരവ് ഇന്നു കൈമാറി.കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല വിദ്യാർത്ഥിയാണ് വിനോദ്.

Back to top button
error: