BusinessTRENDING

പേടിഎമ്മിലൂടെ വൈദ്യുതി ബില്ലടയ്ക്കൂ, 100% ക്യാഷ്ബാക്ക് നേടൂ; വമ്പൻ ഓഫറുമായി പേടിഎം

വൈദ്യുത ബില്ലുമായി കെഎസ്ഇബി ഓഫീസിലെത്തി പണമടയ്ക്കുന്ന രീതി പൊതുവിൽ കുറഞ്ഞു വരികയാണ്. യുപിഐ ആപ്പുള്ള ഏതൊരാൾക്കും മൊബൈൽ വഴി അധിക ചാർജൊന്നും നൽകാതെ തന്നെ പണമടയ്ക്കാനുള്ള സൗകര്യം ഇന്നുണ്ട്. ഇതിനൊപ്പം കെഎസ്ഇബി വെബ്സൈറ്റ് വഴിയും ബില്ലടയ്ക്കാം. എങ്ങനെ ബില്ലടച്ചാലും വെെദ്യുതി ചെലവിൽ ലഭിക്കുന്ന ഓരോ ഇളവും ഉപഭോക്താക്കൾക്ക് ആശ്വാസമാണ്. ഇളവുകൾ ലഭിക്കണമെങ്കിൽ ഓൺലൈനായി ബില്ലടയക്കണം. ഇതിന് ഏറ്റവും മികച്ച ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് പേടിഎം. ഉപഭോക്താക്കൾക്ക് 100 ശതമാനം ക്യാഷ്ബാക്കാണ് പേടിഎം വാ​ഗ്ദാനം.

പേടിഎം പുതുതായി ആരംഭിച്ച ബിജ്ലി ഡേയ്‌സ് എന്ന പദ്ധതി പ്രകാരമാണ് ക്യാഷ്ബാക്ക് ഓഫറുകൾ. മാസത്തിൽ 10-ാം തീയതിക്കും 15-ാം തീയതിക്കും ഇടയിൽ വൈദ്യുത ബിൽ അടയ്ക്കുന്നവർക്ക് ക്യാഷ്ബാക്കും ഉറപ്പുള്ള മറ്റ് ആന്യുകൂല്യങ്ങളും കമ്പനി നൽകുന്നു. ഈ ദിവസങ്ങളിൽ വൈദ്യുത ബില്ലടയ്ക്കുന്നവരിൽ ദിവസത്തിൽ 50 പേർക്കാണ് ഓഫർ ലഭിക്കുക. തിരഞ്ഞെടുക്കുന്ന 50 പേർക്ക് 100 ശതമാനം ക്യാഷ്ബാക്ക് കമ്പനി നൽകും. പരമാവധി 2000 രൂപയാണ് ക്യാഷ്ബാക്ക് ലഭിക്കുക. ഇതോടൊപ്പം വൈദ്യുത ബില്ലടയ്ക്കുന്ന ഉപഭോക്താക്കൾക്ക് ട്രാവൽ ഏജൻസികളിൽ നിന്നും പ്രമുഖ റീട്ടെയിലർമാരിൽ നിന്നുമുള്ള ഗ്യാരണ്ടീഡ് ഡിസ്‌ക്കൗണ്ട് കൂപ്പണും കമ്പനി നൽകും.

Signature-ad

പേടിഎം ആപ്പ് ഉപയോ​ഗിച്ച് ആദ്യമായി വൈദ്യുതി ബില്ല് അടയ്ക്കുന്നവർക്ക് 200 രൂപ വരെയുള്ള ക്യാഷ്ബാക്ക് കമ്പനി ഉറപ്പു നൽകുന്നുണ്ട്. ഇതിനായി ഇടപാടിന് മുൻപായി ‘ELECNEW200’ എന്ന കോഡ് ഉപയോ​ഗിക്കണം. പേടിഎം ഉപഭോക്താക്കൾക്ക് പേടിഎം വാലറ്റ്, പേടിഎം യുപിഐ, ക്രെഡിറ്റ് കാർഡുകൾ, ഡെബിറ്റ് കാർഡുകൾ, നെറ്റ് ബാങ്കിംഗ് എന്നിവ വഴി ഇടപാടുകൾ നടത്താം. ഉപഭോക്താക്കളുടെ സൗകര്യത്തിനനുസരിച്ച് ബില്ലുകൾ അടയ്ക്കാൻ പേടിഎം പോസ്റ്റ്പെയ്ഡും ഉപയോ​ഗിക്കാം. വിവിധ സംസ്ഥാനങ്ങളിലെ വൈദ്യുത ബോർഡുകളുടെ ബില്ലടയ്ക്കാനുള്ള സൗകര്യം പേടിഎം ഒരുക്കുന്നുണ്ട്. ബിഎസ്ഇഎസ് രാജധാനി, ടോറന്റ് പവർ ലിമിറ്റഡ്, ഉത്തർപ്രദേശ് പവർ കോർപ്പറേഷൻ ലിമിറ്റഡ്, ടാറ്റ പവർ എന്നിവയുൾപ്പെടെ 70-ലധികം വൈദ്യുതി സേവനദാതാക്കളുമായി പേടിഎം സഹകരിക്കുന്നുണ്ട്.

പേടിഎം ആപ്പിന്റെ ഹോം പേജിൽ കാണുന്ന ‘Recharges And Bill Payments’ വിഭാ​ഗത്തിൽ നിന്ന് ‘Electricity’ എന്ന ഭാ​ഗം തിരഞ്ഞെടുക്കണം. ശേഷം സംസ്ഥാനവും സേവനദാതാവിനെയും തിരഞ്ഞെടുക്കണം. കേരളത്തിലെ ഉപഭോക്കാക്കൾക്ക കെഎസ്ഇബി തിരഞ്ഞെടുക്കാം. ഉപഭോകൃത ഐഡന്റിഷിക്കേഷൻ നമ്പർ , ഉപഭോക്തൃ നമ്പർ, അക്കൗണ്ട് നമ്പർ എന്നിവ നൽകണം. പണമടയ്ക്കുന്ന രീതി തിരിഞ്ഞെടുത്ത് ഇടപാട് നടത്തുക. ഇടപാട് വിജയകരമായി നടത്തിയതിന്റെ അറിയിപ്പ് ലഭിക്കും.

അതേസമയം, പേടിഎം ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് 17 അക്ക എൽപിജി ഐഡിയില്ലാതെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് എൽപിജി സിലിണ്ടറുകൾ ബുക്ക് ചെയ്യാനും കഴിയും. ഇതിന് അധിക ഫീസ് നൽകേണ്ടതില്ല. എന്നാൽ ഓഫറുകൾ ലഭിക്കുകയും ചെയ്യും. പേടിഎം ആപ്പ് വഴി ഭാരത് ഗ്യാസ്, ഇൻഡ്യൻ, എച്ച്പി ഗ്യാസ് എന്നിവയുടെ പാചക വാതക സിലിൻഡറുകൾ ബുക്ക് ചെയ്യുന്നതിനാണ് ഓഫ‌ർ ലഭിക്കുക. FIRST GAS എന്ന കോഡ് ഉപയോഗിച്ച് ഗ്യാസ് ബുക്ക് ചെയ്യുന്ന പുതിയ ഉപഭോക്താക്കൾക്ക് 15 രൂപ ഇളവ് ലഭിക്കും. WALLET50GAS എന്ന കൂപ്പൺ ഉയോഗിച്ച് പേടിഎം വാലറ്റ് വഴി ഗ്യാസ് ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് 50 രൂപ വരെ ക്യാഷ്ബാക്കും ലഭിക്കും.

Back to top button
error: