KeralaNEWS

പാലാ നഗരസഭയിൽ നാണക്കേടിൻ്റെ വിഴുപ്പലക്കൽ: സി.പി.എം കൗൺസിലർ ബിനു പുളിക്കക്കണ്ടം കേരള കോൺഗ്രസ് എം പ്രതിനിധി ജോസ് ചീരാംകുഴിയുടെ എയർപോഡ് മോഷ്ടിച്ചോ…? ആരോപണ വിധേയന് പണി കിട്ടുമോ?

പാല: കേരള കോൺഗ്രസ് (എം) കൗൺസിലറുടെ കാണാതായ എയർപോഡിനെച്ചൊല്ലിയുള്ള വിവാദം പാല നഗരസഭയിൽ ഭരണപക്ഷത്ത് പുകയുന്നു. തന്റെ എയർപോഡ് മോഷ്ടിച്ചത് സിപിഎം പാർലമെന്ററി പാർടി നേതാവ് ബിനു പുളിക്കക്കണ്ടമാണെന്നാണ് കേരള കോൺഗ്രസ് (എം) അംഗം ജോസ് ചീരാംകുഴിയുടെ ആരോപണം. ഇതുസംബന്ധിച്ച് 75ലേറെ തെളിവുകളുമായി ഇദ്ദേഹം പൊലീസിൽ പരാതി നൽകിയതോടെ സംഭവം പുതിയ വഴിത്തിരിവിലെത്തി.

ഒക്ടോബർ നാലിന് നടന്ന കൗൺസിൽ യോഗത്തിനിടെയാണ് ജോസ് ചീരാംകുഴിയുടെ വിലകൂടിയ എയർപോഡ് നഷ്ടപ്പെട്ടത് . ജനുവരി 18ന് ചേർന്ന കൗൺസിൽ യോഗത്തിൽ ജോസ് ഇക്കാര്യം രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു. സിപിഎം അംഗം ബിനുവിന്റെ വീട്ടിൽ എട്ട് ദിവസം എയർപോഡ് ഉണ്ടായിരുന്നുവെന്ന് കാണിക്കുന്ന ശാസ്ത്രീയ തെളിവ് അടക്കമാണ് ഇപ്പോൾ ജോസ് ചീരാംകുഴി പരാതി നൽകിയിട്ടുള്ളത്.

Signature-ad

ബിനുവിന്റെ പേരിലുള്ള രണ്ട് മൊബൈൽ ഫോൺ നമ്പരുകളിൽ എയർപോഡ് ഉപയോഗിച്ചതായും പരാതിക്ക് ഒപ്പം ഹാജരാക്കിയ തെളിവുകളിൽ പറയുന്നുണ്ട്. പുതിയ സംഭവ വികാസങ്ങളോടെ സിപിഎം പ്രതിരോധത്തിലായിരിക്കുകയാണ്. ആരോപണ വിധേയനായ അംഗത്തിനെതിരെ നടപടിയുണ്ടായേക്കും എന്നാണ് പറയുന്നത്.

നേരത്തെ നഗരസഭാ ചെയർമാൻ സ്ഥാനത്തേക്ക് ബിനു പുളിക്കക്കണ്ടത്തിനെ പരിഗണിച്ചിരുന്നുവെങ്കിലും കേരള കോൺഗ്രസ് എമിന്റെ എതിർപ്പിനെ തുടർന്ന് മറ്റൊരാൾക്ക് നറുക്ക് വീഴുകയായിരുന്നു. നഗരസഭയിൽ കേരളാ കോൺഗ്രസ്‌ എം നേതാക്കൾക്കെതിരെ നിരന്തരം വിവാദങ്ങൾ സൃഷ്ടിക്കുകയും ഇടതുമുന്നണിയുടെ കെട്ടുറപ്പിനു വിഘാദമായ നിലപാടുകൾ ഏറെ നാളുകളായി തുടരുന്നയാളുമാണ് ബിനുവെന്നാണ് കേരള കോൺഗ്രസ് (എം)  ആരോപണം. കേരള കോൺഗ്രസ് (എം), സിപിഎം, സിപിഐ എന്നിവർ ചേർന്നാണ് പാലാ നഗരസഭ ഭരിക്കുന്നത്.

Back to top button
error: