കര്‍ണാടകയില്‍ ഗുജറാത്തിൽ നിന്നുള്ള അമുല്‍ വില്‍പ്പന ആരംഭിച്ചപ്പോള്‍ കര്‍ണാടക ഫെഡറേഷനും കര്‍ണാടകയിലെ പൊതുസമൂഹവും അതിനെതിരെ രംഗത്ത് വന്നിരുന്നു.അങ്ങനെയുള്ളവര്‍ കേരളത്തില്‍ വില്‍പ്പന തുടങ്ങിയത് അന്യായമല്ലേയെന്നും ചെയര്മാന് ചോദിച്ചു. മറ്റൊരു സംസ്ഥാനത്ത് പോയി പാല് വില്ക്കുന്നുണ്ടെങ്കില് അത് തെറ്റാണെന്ന് അമുലിനെതിരെ കര്‍ണാടക ഫെഡറേഷന് ശക്തമായി പ്രതിരോധിക്കുമ്ബോള് അവര്‍ മറ്റൊരു സംസ്ഥാനത്ത് അത് ചെയ്യാതിരിക്കാനുള്ള ഔചിത്യ ബോധം ഉണ്ടാവണമെന്നും കെ.എസ്.മണി കൂട്ടിച്ചേര്‍ത്തു.
മില്‍മയുടെ പച്ച, മഞ്ഞ കവറുകളിലുള്ള പാലിനാണ് വില കൂട്ടിയത്.പാക്കറ്റിന് ഒരുരൂപയാണ് വര്‍ധിപ്പിച്ചത്.29 രൂപയുണ്ടായിരുന്ന മില്‍മ റിച്ചിന് 30 രൂപയും 24 രൂപയുണ്ടായിരുന്ന മില്‍മ സ്മാര്ട്ടിന് 25 രൂപയുമാകും.ഈ പാൽ വിപണിയില്‍ കുറഞ്ഞ അളവില്‍ മാത്രമേ ചിലവാകുന്നുള്ളൂ.അതേസമയം കൂടുതൽ ആവശ്യക്കാരുള്ള നീല കവര്‍ പാലിന്റെ വിലയില്‍ മാറ്റമില്ല എന്നും മില്‍മ ചെയർമാൻ പറഞ്ഞു.