കണ്ണൂർ: തലശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയെ കാണാൻ റബർ ബോർഡ് വൈസ് ചെയർമാൻ കെ.എം. ഉണ്ണികൃഷ്ണൻ എത്തി.റബറിന്റെ വിലയിടിവുമായി ബന്ധപ്പെട്ട് ബിഷപ്പ് നടത്തിയ പ്രസ്താവനയ്ക്കു പിന്നാലെയാണ് സന്ദർശനം.
വെള്ളിയാഴ്ച രാവിലെ എത്തിയ അദ്ദേഹം ഏറെനേരം ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി.റബർ വിലയിടിവ് സംബന്ധിച്ച ബിഷപ്പിന്റെ ആശങ്കകൾ ഗൗരവമായി കാണുന്നുവെന്ന് കെ.എം. ഉണ്ണികൃഷ്ണന് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.ബിഷപ് ഉയർത്തിയത് കരുതലിന്റെ രാഷ്ട്രീയമാണെന്നും സഭയുമായുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ബിജെപ്പിയുടെ ദൂതൻ മാത്രമാണ് അദ്ദേഹമെന്ന് സിപിഐഎം ഉൾപ്പടെയുള്ള പ്രതിപക്ഷ കക്ഷികൾ ആരോപിച്ചു.റബറിന് 300രൂപ ആക്കിയാൽ ബി.ജെ.പിക്ക് കേരളത്തിൽ എം.പിയില്ലാത്ത വിഷമം മാറ്റിത്തരാമെന്നായിരുന്നു ബിഷപ്പിന്റെ പ്രസ്താവന.