LocalNEWS

പേരൂർക്കട കെഎസ്ആർടിസി ഡിപ്പോയുടെ കാവൽക്കാരൻ കറുമ്പൻ യാത്രയായി

തിരുവനന്തപുരം:പേരൂർക്കട കെഎസ്ആർടിസി ഡിപ്പോയുടെ കാവൽക്കാരനായിരുന്ന കറുമ്പൻ എന്ന നായ യാത്രയായി.ഇന്നലെയായിരുന്നു സംഭവം.ഡിപ്പോയിലെ ജീവനക്കാർ ചേർന്ന് കറുമ്പന് വീരോചിത യാത്രയയപ്പ് നൽകി.
പതിനഞ്ചു വർഷമായി കറുമ്പൻ ഇവിടെ എത്തിയിട്ട്. ജീവനക്കാർ സ്വന്തം വീട്ടിൽ നിന്നും കറുമ്പനും കൂടെയുള്ള ഭക്ഷണവുമായിട്ടായിരുന്നു ഓരോ ദിവസവും വന്നിരുന്നത്. യൂണിഫോം ഇല്ലാത്ത ആരെയും ഡിപ്പോയ്ക്കുള്ളിലേക്ക് കടക്കുവാൻ  അവൻ സമ്മതിക്കുമായിരുന്നില്ല.
കറുമ്പന് അനുശോചനം അറിയിച്ചുകൊണ്ട് ജീവനക്കാർ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകളിലെ ഓരോ വാക്കും പറയുന്നുണ്ട് ആ നായ എത്രത്തോളം പ്രിയപ്പെട്ടതായിരുന്നു അവർക്കെന്ന്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: