കോട്ടയം: രാജ്യാന്തര ചലച്ചിത്ര മേളയോടനുബന്ധിച്ച് തിരുനക്കരയിലെ പഴയ പോലീസ് സ്റ്റേഷൻ മൈതാനത്ത് അലോഷി ആദംസും സംഘവും നയിച്ച സംഗീത സന്ധ്യ ആവേശം പകർന്നു. ആലോഷി ആദാംസ് വേദിയിൽ നിറഞ്ഞാടിയപ്പോൾ കാണികളും ആവേശത്തോടെ ആർപ്പു വിളികളും നൃത്തച്ചുവടുകളുമായി ഒപ്പം ചേർന്നു. മേളയോടനുബന്ധിച്ച് മൂന്ന് ദിവസമാണ് കലാ പരിപാടികൾ സംഘടിപ്പിച്ചത്. മൈതാനത്ത് തന്നെ ഒരുക്കിയ ഫോട്ടോ പ്രദർശനം കാണാനും നിരവധി പേരാണ് എത്തിയത്.
രാജ്യാന്തരചലച്ചിത്രമേളയിൽ ഇന്ന്
അനശ്വര തിയറ്റർ
- രാവിലെ 9.30ന് – ചിത്രം: അമർ കോളനി, സംവിധായകൻ: സിദ്ധാർത്ഥ് ചൗഹാൻ (ഇന്ത്യൻ സിനിമ ഇന്ന്)
- ഉച്ചയ്ക്ക് 12ന് – ചിത്രം: ലാസ്റ്റ് ഫിലിം ഷോ, സംവിധായകൻ: പാൻ നളിൻ (കലൈഡോസ്‌കോപ്)
- ഉച്ചയ്ക്ക് മൂന്നിന് – ചിത്രം : എ പ്ലേസ് ഓഫ് അവർ ഓൺ, സംവിധാനം: ഏക്താര കളക്റ്റീവ് (ഇന്ത്യൻ സിനിമ ഇന്ന്)
- വൈകിട്ട് അഞ്ചിന് -സമാപന ചടങ്ങ്
- വൈകിട്ട് ആറിന് – സമാപന ചിത്രം: നോ ബെയേഴ്സ്, സംവിധാനം: ജാഫർ പനാഹി (ലോകസിനിമ)
ആഷ തിയറ്റർ
- രാവിലെ 9.45ന് – ചിത്രം: ഒപ്പിയം, സംവിധാനം: അമൻ സച്ച്ദേവ (ഇന്ത്യൻ സിനിമ ഇന്ന്)
- ഉച്ചയ്ക്ക് 12.15ന് – ചിത്രം: ഭർത്താവും ഭാര്യയും മരിച്ച രണ്ടു മക്കളും സംവിധാനം: സതീഷ് ബാബുസേനൻ / സന്തോഷ് ബാബുസേനൻ (മലയാളസിനിമ ഇന്ന്)
- വൈകിട്ട് മൂന്നിന് – ചിത്രം: ഫ്രീഡം ഫൈറ്റ്, സംവിധാനം: അഖിൽ അനിൽകുമാർ, കുഞ്ഞില മാസ്സിലാമണി, ഫ്രാൻസിസ് ലൂയിസ്, ജിയോ ബേബി, ജിതിൻ ഐസക് തോമസ് (മലയാളസിനിമ ഇന്ന്)
- വൈകിട്ട് 7.15ന് – ചിത്രം: 19 (1) (എ) സംവിധാനം: ഇന്ദു വി.എസ് (മലയാളസിനിമ ഇന്ന്)
സി.എം.എസ്. കോളേജ്
- ഉച്ചയ്ക്ക് 2.30ന് – ചിത്രം: നോ മാൻസ് ലാൻഡ്, സംവിധാനം: ജിഷ്ണു ഹരീന്ദ്ര വർമ്മ