LIFEMovie

സോഷ്യൽ മീഡിയ നിരൂപണം സിനിമക്ക് ഭീഷണിയോ: ഓപ്പൺ ഫോറം ഇന്ന്; കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയിലെ ഇന്നത്തെ പരിപാടികൾ

കോട്ടയം: കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇന്നു വൈകിട്ട് 5.30ന് അനശ്വര തിയറ്ററിൽ സോഷ്യൽ മീഡിയ നിരൂപണം സിനിമക്ക് ഭീഷണിയോ എന്ന വിഷയത്തിൽ ഓപ്പൺ ഫോറം സംഘടിപ്പിക്കും. ചലച്ചിത്ര നിരൂപകൻ എ. ചന്ദ്രശേഖർ മോഡറേറ്ററാകും. കെ. അനിൽ കുമാർ, ഡോ. അജു കെ. നാരായണൻ, എസ്. സുരേഷ് ബാബു, വിനോദ് സുകുമാരൻ, ആർ.ജെ. ഉണ്ണി, ആരതി സെബാസ്റ്റ്യൻ എന്നിവർ പങ്കെടുക്കും.

അക്ഷര നഗരിയെ ഇളക്കിമറിച്ച് യരലവ; ഇന്ന് അലോഷി ആദംസ് നയിക്കുന്ന ഗസൽ

കോട്ടയത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയോടനുബന്ധിച്ച് നടന്ന യരലവ കളക്ടീവിന്റെ അക്ഷരമാല സംഗീത പരിപാടി കാണികളുടെ മനം കവർന്നു. മേളയോടനുബന്ധിച്ച് തിരുനക്കര പഴയ പോലീസ് സ്റ്റേഷൻ മൈതാനത്തെ തമ്പ് സാംസ്കാരിക വേദിയിലാണ് കലാപരിപാടികൾ അരങ്ങേറിയത്. തകർത്താടിയ യരലവ കളക്ടീവിന്റെ റാപ്പിനൊപ്പം പ്രായഭേദമന്യേ കോട്ടയംകാർ അരയും തലയും മുറുക്കി ഒപ്പം ചേർന്നു. ഇന്ന് വൈകിട്ട് ഏഴിന് അലോഷി ആദംസ് നയിക്കുന്ന ഗസൽ -സംഗീത സന്ധ്യ അരങ്ങേറും.

ചലച്ചിത്രമേളയിലെ ഇന്നത്തെ പരിപാടികൾ

അനശ്വര തിയറ്റർ

  • രാവിലെ 9.15ന് ചിത്രം: വർക്കിംഗ് ക്ലാസ് ഹീറോസ്, സംവിധാനം: മിലോസ് പുസിക് (കൺട്രി ഫോക്കസ്: സെർബിയ)
  • രാവിലെ 11.30ന് ചിത്രം: ലൈലാസ് ബ്രദേഴ്‌സ്, സംവിധാനം:സയ്യിദ് റുസ്തായി (ലോകസിനിമ)
  • വൈകിട്ട് മൂന്നിന് ചിത്രം:നൻപകൽ നേരത്ത് മയക്കം, സംവിധാനം: ലിജോ ജോസ് പെല്ലിശേരി (രാജ്യാന്തര മത്സരവിഭാഗം/മലയാളം)
  • വൈകിട്ട് 5.30ന് ഓപ്പൺ ഫോറം – വിഷയം: സോഷ്യൽ മീഡിയ നിരൂപണം സിനിമയ്ക്ക് ഭീഷണിയോ?
  • വൈകിട്ട് ഏഴിന് ചിത്രം: ആഫ്റ്റർസൺ സംവിധാനം: ഷാർലെറ്റ് വെൽസ് (ലോകസിനിമ)

 

ആശ തിയറ്റർ

  • രാവിലെ 9.30ന് ചിത്രം: വേട്ട പട്ടികളും ഓട്ടക്കാരും, സംവിധാനം: രാരീഷ് ജി (മലയാളസിനിമ ഇന്ന്)
  • ഉച്ചയ്ക്ക് 12ന് ചിത്രം: ജഗ്ഗി, സംവിധാനം: അൻമോൾ സിദ്ധു (ഇന്ത്യൻ സിനിമ ഇന്ന്)
  • വൈകിട്ട് മൂന്നിന് – ചിത്രം: ഗ്രേറ്റ് ഡിപ്രഷൻ, സംവിധാനം: അരവിന്ദ് എച്ച് (മലയാളസിനിമ ഇന്ന്)
  • വൈകിട്ട് 7.15 ന് ചിത്രം: റൂൾ 34 സംവിധാനം: ജൂലിയ മുറാദ് (ലോകസിനിമ)

സി.എം.എസ്. കോളേജ്

  • ഉച്ചകഴിഞ്ഞ് 2.30ന് ചിത്രം: കൊന്നപ്പൂക്കളും മാമ്പഴവും സംവിധാനം: എസ്. അഭിലാഷ്

തമ്പ് ( പഴയ പോലീസ് മൈതാനം)

  • രാവിലെ 10 ന് അനർഘനിമിഷം പുനലൂർ രാജന്റെ ചലച്ചിത്ര ചിത്ര പ്രദർശനം
  • വൈകിട്ട് ഏഴിന് അലോഷി ആഡംസ് നയിക്കുന്ന സംഗീത സന്ധ്യ

Back to top button
error: