KeralaNEWS

അനധികൃത സ്വത്ത് സമ്പാദന വിവാദം: പൊതുപരിപാടിയിൽ പങ്കെടുത്ത് ഇപി‍; മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി, തൊഴുകൈകളും ചെറുചിരിയും!

കണ്ണൂര്‍: അനധികൃത സ്വത്ത് സമ്പാദന വിവാദം നിലനിൽക്കെ, കണ്ണൂരിലെ പൊതുപരിപാടിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ ഇ.പി. ജയരാജന്‍. കെഎസ്ടിഎ പരിപാടിക്കെത്തിയപ്പോഴാണ് മാധ്യമ പ്രവർത്തകർ ഇപിയോട് പ്രതികരണം തേടിയത്. ചിരിച്ച് തൊഴുകൈകളോടെ പരിപാടിയിലേക്ക് നടന്നു പോയി. മാധ്യപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കെല്ലാം ചെറുചിരി മാത്രമായിരുന്നു ഇ.പി. ജയരാജന്‍റെ മറുപടി.

കെഎസ്ടിഎയുടെ ‘കുട്ടിക്കൊരു വീട്’ പദ്ധതിയുടെ താക്കോൽ ദാനം നിർവ്വഹിച്ച ഇ.പി. ജയരാജൻ, വിവാദമോ രാഷ്ട്രീയമോ സംസാരിക്കാതെയാണ് ഉദ്ഘാടന പ്രസംഗം നടത്തിയത്. പാര്‍ട്ടിയുടെയും ഭരണത്തിന്‍റെയും നേട്ടങ്ങള്‍ എടുത്ത് പരഞ്ഞായിരുന്നു ഇ.പി. ജയരാജന്‍റെ പ്രസംഗം. രണ്ട് വർഷത്തിനുള്ളിൽ കേരളത്തിൽ മുഴുവൻ ഭവന രഹിതർക്കും വീട് നൽകുമെന്ന് ഇ.പി. ജയരാജൻ പറഞ്ഞു. വീടില്ലാത്തവരില്ലാത്ത കേരളമാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Back to top button
error: