ഇടുക്കി: ജില്ലയിലെ മൊബൈല്‍ കവറേജ് വരാത്ത മുഴുവന്‍ കേന്ദ്രങ്ങളിലും ടവറുകള്‍ ലഭ്യമാക്കാന്‍ യു.എ.എസ്.ഒ. ഫണ്ടില്‍നിന്നു കൂടുതല്‍ തുക വകയിരുത്തണമെന്നും ടൂറിസം സാധ്യതകള്‍ പരിഗണിച്ച് 5ജി സേവനങ്ങള്‍ മൂന്നാര്‍, തേക്കടി ഉള്‍പ്പെടെ ഇടുക്കിയിലെ മുഴുവന്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും നടപ്പാക്കണമെന്നും ഡീന്‍ കുര്യാക്കോസ് മന്ത്രി അശ്വിനി വൈഷ്ണവിനെ നേരില്‍ കണ്ട് ആവശ്യപ്പെട്ടു.
ബി.എസ്.എന്‍.എല്‍. കസ്റ്റമര്‍ കെയര്‍ മൂവാറ്റുപുഴ അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി അശ്വിനി വൈഷ്ണവുമായി ചര്‍ച്ചചെയ്തു. ബി.എസ്.എന്‍.എല്‍ന്റെ തനതു സൗകര്യങ്ങള്‍ മറ്റുതരത്തില്‍ അന്യാധീനപ്പെടുത്തുന്നത് പ്രതിഷേധകരമാണെന്നും നിലവില്‍ തീരെ സൗകര്യം കുറഞ്ഞ സ്ഥലത്തേക്കാണ് മാറ്റിയിരിക്കുന്നതെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും എം.പി. ആവശ്യപ്പെട്ടു.
അങ്കമാലിശബരി റെയില്‍വേയുടെ തുടര്‍ച്ചയ്ക്കായി സര്‍ക്കാര്‍ ഉടന്‍ തന്നെ നടപടി സ്വീകരിക്കുമെന്നും മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഉടന്‍ തന്നെ എം.പിമാരെയും, സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളെയും, റെയില്‍വേ ഉദ്യോഗസ്ഥരെയും ഉള്‍ക്കൊള്ളിച്ച് യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.