NEWS

ഒറ്റയ്ക്കുള്ളപ്പോൾ ഹൃദയാഘാതം വന്നാൽ എന്ത് ചെയ്യും?

രാൾക്ക് പെട്ടെന്ന് ഹൃദയാഘാതം സംഭവിച്ചാൽ വീട്ടുകാർ അല്ലെങ്കിൽ നാട്ടുകാർ ആശുപത്രിയിലെത്തിക്കും.പക്ഷെ ഒറ്റയ്ക്ക് ഉള്ളപ്പോൾ ഹൃദയാഘാതം വന്നാൽ എന്ത് ചെയ്യും?
ജോലി സ്ഥലത്ത് നിന്നും അല്ലെങ്കിൽ മറ്റ് എവിടെയെങ്കിലും നിന്ന് ഒറ്റയ്ക്ക് വീട്ടിലേയ്ക്ക് മടങ്ങുകയാണെന്ന് സങ്കൽപ്പിക്കുക.പെട്ടെന്ന് കലശലായ നെഞ്ചുവേദന.തൊട്ടടുത്തുള്ള ആശുപത്രിയിലേയ്ക്ക് ഏകദേശം 5 കി മി ദൂരമുണ്ട്.വഴിയിലെങ്ങും ആരുമില്ല, വാഹനവും ഇല്ല.
 ഇനി CPR-cardiopulmonary resuscitation(ഹൃദയശ്വാസകോശ പുനരുജ്ജീവനം)ൽ നിങ്ങൾ പരിശീലനം ലഭിച്ചയാളാണെന്നു തന്നെയിരിക്കട്ടെ.പക്ഷേ ആ സമയത്ത് കലശലായ വേദനയാലും തലചുറ്റലുമൊക്കെ കൊണ്ട് നിങ്ങൾക്കത് ചെയ്യാൻ സാധിക്കുന്നില്ല.അല്ലെങ്കിൽ സ്വയം എങ്ങനെ പ്രാവർത്തികമാക്കാം എന്നുള്ളത് നിങ്ങൾക്ക് അറിയില്ല.അപ്പോൾ എന്ത് ചെയ്യും?
 ഹൃദയാഘാതമുണ്ടാകുമ്പോൾ പലരും പരസഹായം ലഭിക്കാൻ സാധ്യതയില്ലാത്ത വിധം ഒറ്റയ്ക്കായിരിക്കും.അസാധാരണമായി മിടിക്കുന്ന ഹൃദയവും ക്ഷയിച്ചുകൊണ്ടിരിക്കുന്ന ബോധത്തിനുമിടയിൽ പുനരുജ്ജീവനത്തിന് ഏകദേശം പത്ത് സെക്കന്റ് മാത്രമെ കിട്ടാൻ സാധ്യതയുള്ളൂ.ആ സമയത്ത് നിങ്ങൾക്ക് ചെയ്യാവുന്നത് തുടർച്ചയായി ചുമയ്ക്കുകയെന്നുളളതാണ്.ഓരോ ചുമയ്ക്ക് മുൻപും ദീർഘശ്വാസം എടുക്കുകയും, പരമാവധി ശക്തിയിലും ആയിരിക്കുകയും വേണം അത്.
ശ്വസനവും ചുമയും രണ്ട് സെക്കണ്ട് ഇടവിട്ട്‌ മുടങ്ങാതെ പരസഹായം ലഭിക്കുന്നത് വരെയോ ഹൃദയം സാധാരണ നിലയിൽ മിടിക്കുന്നു എന്ന് തോന്നുന്നത് വരെയോ മുടക്കമില്ലാതെ തുടരേണ്ടതാണ്.
ദീർഘശ്വസനം ശ്വാസകോശത്തിലേയ്ക്ക് ഓക്സിജൻ പ്രവാഹിപ്പിക്കുകയും,ചുമ മൂലം ഹൃദയം അമരുകയും അത് വഴി രക്തചംക്രമണം നിലനിർത്തുകയും ചെയ്യുന്നു.ഹൃദയത്തിലെ ഈ സമ്മർദം അതിനെ പൂർവസ്ഥിതി കൈ വരിക്കാൻ സഹായിക്കും.ഇപ്പ്രകാരം ഹൃദയാഘാതരോഗികൾ ബോധം നഷ്ടമാകാതെ ആശുപത്രിയിൽ എത്തിച്ചേരാൻ കഴിയും.അല്ലെങ്കിൽ മറ്റൊരാളുടെ സഹായം ലഭിക്കുന്നതുവരെ ഇങ്ങനെ നിങ്ങൾക്ക് പിടിച്ചു നിൽക്കുവാൻ സാധിക്കും.

Back to top button
error: