ഓട്ടോറിക്ഷ ഡ്രൈവറെ ബൈക്കിലെത്തിയ മൂന്നംഗ സംഘം കുത്തിവീഴ്ത്തി

കടുത്തുരുത്തി: ഓട്ടോറിക്ഷ ഡ്രൈവറെ ബൈക്കിലെത്തിയ മൂന്നംഗ അക്രമി സംഘം ഓട്ടോറിക്ഷ തടഞ്ഞു നിര്‍ത്തിയ ശേഷം കുത്തി വീഴ്ത്തി. തിങ്കളാഴ്ച്ച രാത്രി 8.15ന് കോതനല്ലൂരിലാണു സംഭവം. കോതനല്ലൂര്‍ ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറായ പട്ടമന മാത്യു (53) വിനാണ് കുത്തേറ്റത്.

ഓട്ടം കഴിഞ്ഞു വീട്ടിലേക്കു ഓട്ടോറിക്ഷ കയറ്റുമ്പോളാണ് ബൈക്ക് വിലങ്ങനെ നിര്‍ത്തിയ ശേഷം ഒരാള്‍ ബൈക്കില്‍ നിന്നിറങ്ങി വന്നു മാത്യുവിന്റെ വയറ്റിലും കൈയ്യിലുമായി കുത്തിയത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചു. ബാറില്‍ പാര്‍ക്കിഗിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണു സംഭവത്തിനു കാരണമെന്നു ചിലര്‍ പറയുന്നുണ്ട്. കഞ്ചാവ്, ലഹരി മാഫിയാ സംഘത്തില്‍പെട്ടവരാണു പ്രതികളെന്നും പോലീസ് പറഞ്ഞു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version