മിന്നലിൽ വീടിന്റെ അടുക്കളയും ഗൃഹോപകരണങ്ങളും കത്തി നശിച്ചു

ആലപ്പുഴ :കറ്റാനത്ത് മിന്നലില്‍ വൈദ്യുതി ലൈനില്‍ നിന്ന് തീ പടര്‍ന്ന് വീടിന്റെ അടുക്കളയും ഗൃഹോപകരണങ്ങളും കത്തി നശിച്ചു.കട്ടച്ചിറ പാറക്കല്‍ ജങ്ഷനില്‍ പൊന്നപ്പന്‍ ആചാരിയുടെ വീടിന്റെ അടുക്കളയാണ് കത്തി നശിച്ചത്.ഞായറാഴ്ച്ച രാത്രിയായിരുന്നു സംഭവം.
ഫ്രിഡ്ജ്, മിക്സി അടക്കമുള്ള ഗൃഹോപകരണങ്ങള്‍ പൂര്‍ണ്ണമായും നശിക്കുകയും ജനലുകളും വാതിലുകളും തകരുകയും ചെയ്തു.പാചക വാതക സിലിണ്ടറിലേക്ക് തീ പടര്‍ന്നെങ്കിലും വീട്ടുകാരുടെ സമയോചിത ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.മൂന്നു ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കപ്പെടുന്നു. കായംകുളത്തു നിന്നും അഗ്നി രക്ഷാ സംഘം എത്തിയാണ് തീയണച്ചത്.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version