ഫ്രീഡം ഫിഫ്റ്റി പ്രവർത്തനോദ്ഘാടനവും ആദരിക്കൽ ചടങ്ങും മാർച്ച് 31 ന് 

സംസ്ഥാന മദ്യ വർജന  സമിതിയുടെ സാംസ്‌കാരിക സമിതിയായ  ഫ്രീഡം ഫിഫ്റ്റിയുടെ പ്രവർത്തനോദ്ഘാടനവും  ശ്രീ ഗുരുവായൂരപ്പൻ അസോസിയേറ്റ്സുമായി ചേർന്ന് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരെ ആദരിക്കുന്ന ചടങ്ങും മാർച്ച് 31 വ്യാഴാഴ്ച  വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം പ്രസ്ക്ലബ് ഹാളിൽ  നടക്കും.

വിജിലൻസ് എസ് പി മുഹമ്മദ് ഷാഫി ഉദ്ഘാടനം നിർവഹിക്കുo.  എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ  ബാബു വർഗീസ് മുഖ്യാതിഥിയായിരിക്കും. കവിയും ഗാനരചയിതാവുമായ   കാര്യവട്ടം ശ്രീകണ്ഠൻ നായർ,സർക്കിൾ ഇൻസ്‌പെക്ടർ ശ്രീകാന്ത് റോബർട്ട്‌ സാം, ഡോ. അനിൽകുമാർ, ചലച്ചിത്ര  സംവിധായകൻ അർജുൻ ബിനു, ചലച്ചിത്ര താരം കോട്ടയം റഷീദ്, ചലച്ചിത്ര,ടിവി താരം

പ്രജുഷ, ഡെൽസി ജോസഫ്, ഫ്രീഡം ഫിഫ്റ്റി  ചെയർമാൻ  റസൽ സബർമതി, ഷാജി  എന്നിവർ സംസാരിക്കും.സിനിമ മാധ്യമരംഗത്തെ കർമ ശ്രേഷ്ഠ പുരസ്കാരം റഹിം പനവൂരിന്  സമ്മാനിക്കും.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version