KeralaNEWS

ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല ഇന്ന്

ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല ഇന്ന്. ഇത്തവണയും ക്ഷേത്ര മുറ്റത്തെ പണ്ടാര അടുപ്പില്‍ മാത്രമാണ് പൊങ്കാല. രാവിലെ 10.50ന് പണ്ടാര അടുപ്പില്‍ തീ പകരും. ഉച്ചയ്ക്ക് 1.20ന് പൊങ്കാല നിവേദിക്കും. ക്ഷേത്ര പരിസരത്ത് പൊങ്കാല അനുവദിക്കില്ല. ഭക്തര്‍ക്ക് വീടുകളില്‍ പൊങ്കാല സമര്‍പ്പിക്കാം. അതേസമയം 1500 പേര്‍ക്ക് ക്ഷേത്രത്തില്‍ ദര്‍ശനാനുമതി ഉണ്ട്. കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ദര്‍ശനവും.

കുംഭത്തിലെ പൂരം നാളും പൗര്‍ണമിയും ഒത്തുചേരുന്ന ദിവസമാണ് പൊങ്കാല. ഭക്തര്‍ വീടുകളിലൊരുക്കുന്ന പൊങ്കാല നിവേദിക്കാനായി പൂജാരിമാരെ നിയോഗിച്ചിട്ടില്ലെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.

Back to top button
error: