ക്യാ​പ്റ്റ​ൻ അ​മ​രീ​ന്ദ​ർ സിം​ഗി​നെ ത​ൽ​സ്ഥാ​ന​ത്തു​നി​ന്നും നീ​ക്കി​യ​ത് ബി​ജെ​പിക്കൊപ്പം നിന്നതിനാലെന്നു പ്രിയങ്ക ഗാന്ധി

 

പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ക്യാ​പ്റ്റ​ൻ അ​മ​രീ​ന്ദ​ർ സിം​ഗി​നെ ത​ൽ​സ്ഥാ​ന​ത്തു​നി​ന്നും നീ​ക്കി​യ​ത് ബി​ജെ​പിക്കൊപ്പം നിന്നതു​കൊ​ണ്ടാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്ക ഗാ​ന്ധി. അ​മ​രീ​ന്ദ​ർ സിം​ഗി​നെ നേ​രി​ട്ട് പ​രാ​മ​ർ​ശി​ക്കാ​തെ ആ​യി​രു​ന്നു പ്രി​യ​ങ്ക​യു​ടെ വി​മ​ർ​ശ​നം.

പ​ഞ്ചാ​ബി​ൽ ഇ​ക്ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​വും ഭ​രി​ച്ച​ത് കോ​ണ്‍​ഗ്ര​സാ​ണ്. എ​ന്നാ​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ മു​ഖ്യ​മ​ന്ത്രി ഡ​ൽ​ഹി​യി​ൽ ബി​ജെ​പി സ​ർ​ക്കാ​രി​ന്‍റെ താ​ള​ത്തി​ന് ഒ​പ്പി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​ൻ തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് കോ​ണ്‍​ഗ്ര​സ് അ​ദ്ദേ​ഹ​ത്തെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്ത് നി​ന്നും നീ​ക്കം ചെ​യ്ത​ത്- പ്രി​യ​ങ്ക പ​റ​ഞ്ഞു.

എ​ന്തോ കു​ഴ​പ്പം സം​ഭ​വി​ക്കു​ന്നു​വെ​ന്ന് അ​റി​യാ​മാ​യി​രു​ന്നു. അ​തി​നാ​ൽ നേ​തൃ​ത്വം മാ​റ്റം ന​ട​ത്തി. നി​ങ്ങ​ളി​ൽ ഒ​രാ​ളാ​യ ച​ന്നി​യെ തെ​ര​ഞ്ഞെ​ടു​ത്തു. നി​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ അ​റി​യു​ക​യും അ​നു​ഭ​വി​ക്കു​ക​യും ചെ​യ്യു​ന്ന ആ​ളാ​ണ് അ​ദ്ദേ​ഹ​മെ​ന്നും പ്രി​യ​ങ്ക പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സി​ൽ നി​ന്നും രാ​ജി​വ​ച്ച​തി​നെ തു​ട​ർ​ന്ന് അ​മ​രീ​ന്ദ​ർ സിം​ഗ് പ​ഞ്ചാ​ബ് ലോ​ക് കോ​ണ്‍​ഗ്ര​സ് എ​ന്ന പേ​രി​ൽ പു​തി​യ പാ​ർ​ട്ടി ആ​രം​ഭി​ക്കു​ക​യും ബി​ജെ​പി​യു മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് സ​ഖ്യ​ത്തി​ൽ ഏ​ർ​പെ​ടു​ക​യും ചെ​യ്തി​രു​ന്നു. പ​ഞ്ചാ​ബ് പി​സി​സി പ്ര​സി​ഡ​ന്‍റ് ന​വ​ജ്യോ​ത് സിം​ഗ് സി​ദ്ധു​വി​ന്‍റെ​യും അ​നു​യാ​യി​ക​ളു​ടെ​യും കൂ​ടെ ചേ​ർ​ന്ന് ത​നി​ക്കെ​തി​രെ പ്ര​വ​ർ​ത്തി​ച്ച​വ​രി​ൽ ഗാ​ന്ധി സ​ഹോ​ദ​ര​ങ്ങ​ളാ​യ രാ​ഹു​ലും പ്രി​യ​ങ്ക​യും ഉ​ൾ​പെ​ട്ടു​വെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സോ​ണി​യ ഗാ ​ന്ധി​ക്ക് സ​മ​ർ​പ്പി​ച്ച രാ​ജി ക​ത്തി​ൽ അ​മ​രീ​ന്ദ​ർ സിം​ഗ് പ​റ​ഞ്ഞ​ത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version