സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിക്കുകയും നഗ്ന ചിത്രങ്ങൾ എടുത്ത് പ്രചരിപ്പിക്കുകയും ചെയ്ത ആൾ അറസ്റ്റിൽ

തിരൂർ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും നഗ്ന ഫോട്ടോയെടുത്ത് പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.പുറത്തൂര്‍ സ്വദേശിയായ ആരിച്ചാലില്‍ അജീഷ്(38) നെയാണ് തിരൂര്‍ പോലീസ് പിടികൂടിയത്.പെണ്‍കുട്ടി തനിച്ചുള്ള സമയം വീട്ടിലെത്തി  ലൈംഗികാതിക്രമം നടത്തുകയും തുടര്‍ന്ന് നഗ്ന ഫോട്ടോകളെടുത്ത് പ്രചരിപ്പിക്കുകയുമായിരുന്നു.

പെണ്‍കുട്ടി സ്കൂൾ ടീച്ചറിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്കൂൾ അധികൃതര്‍ തിരൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version