NEWS

ഇ ഡിക്കേസില്‍ ജാമ്യം തേടി ശിവശങ്കര്‍ ഹൈക്കോടതിയില്‍

കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ ജാമ്യം തേടി എം.ശിവശങ്കര്‍ ഹൈക്കോടതിയില്‍. നേരത്തെ സമര്‍പ്പിച്ച ജാമ്യാപേക്ഷ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തളളിരുന്നു. ആ ഉത്തരവിന് എതിരായാണ് ശിവശങ്കര്‍ ഇപ്പോള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

തനിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഉന്നയിച്ച ആരോപണങ്ങള്‍ കളവാണെന്നാണ് ഈ ജാമ്യാപേക്ഷയിലും ശിവശങ്കര്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ ശിവശങ്കര്‍ കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചതിന് തെളിവുണ്ടെന്നാണ് ഇ.ഡി. കോടതിയില്‍ അറിയിച്ചിരുന്നത്. എന്നാല്‍ ആ ഉദ്യോഗസ്ഥന്‍ ആരാണെന്നോ അദ്ദേഹത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങളോ ഇ.ഡിയുടെ കൈവശം ഇല്ലെന്ന കാര്യം കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഇതടക്കം ഇ.ഡി. തനിക്കെതിരെ കളവായ തെളിവുകള്‍ സൃഷ്ടിക്കുന്നു എന്ന ആരോപണവുമായാണ് ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ഫയലില്‍ സ്വീകരിച്ച ഹര്‍ജി കോടതി നാളെ പരിഗണിക്കുമെന്നാണ് വിവരം

Back to top button
error: