LIFETRENDING

‘കറുത്ത ഭൂമി’യുമായി ആയില്യന്‍

99 K തീയേറ്റേഴ്സിന്റെ ബാനറിൽ വൈശാഖ് നിർമ്മിക്കുന്ന ചലച്ചിത്രം ആയില്യൻ കരുണാകരൻ സംവിധാനം ചെയ്യുന്നു .

മനോരമ മാക്സിലൂടെ എത്തിയ “ഉള്ളം ” എന്ന വെബ് സീരിസിന് ശേഷം ആയില്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് “കറുത്ത ഭൂമി “.നിറത്തിന്റെ പേരിൽ മാത്രം അവഗണനകൾ നേരിടേണ്ടി വരുന്ന കഴിവുറ്റ ഒരു ഗായികയുടെ ജീവിതയാത്രയും , വൈകാരിക സംഘര്ഷങ്ങളും അതിജീവനത്തിനായുള്ള അവളുടെ പോരാട്ടവുമാണ് ഇതിന്റെ ഇതിവൃത്തം .

ലോകമെമ്പാടുമുള്ള വർണവിവേചനത്തിന്റെ അകകാഴ്ച്ചകളിലേക്ക് ഒരെത്തി നോട്ടം കൂടിയാണീ ചിത്രം .തിരക്കഥയും സംഭാഷണവും സൈലേഷ്യയുടേതാണ് .സയനോര ഫിലിപ്പാണ് പശ്ചാത്തലസംഗീതവും സംഗീത സംവിധാനവും .മനേഷ് മാധവൻ ഛായയാഗ്രഹണം ,ചിത്രസംയോജനം ജോൺകുട്ടി , ചമയം പട്ടണം റഷീദ് .മഴവിൽ മനോരമയിലെ “മിടുക്കി “എന്ന റീയാലിറ്റി ഷോയിലൂടെ കടന്ന് വന്ന രമ്യ സർവദാ ദാസ് ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Back to top button
error: