ഇടുക്കിയിൽ പതിനാറുകാരിയായ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഇടുക്കി നരിയമ്പാറയിൽ ദളിത്‌ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. ഇരയായ ദളിത്‌ യുവതി തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. ഡി വൈ എഫ് ഐ പ്രവർത്തകൻ ആയിരുന്ന പ്രതി മനുവിനെ സംഘടനയിൽ നിന്ന് പുറത്താക്കി എന്ന് ഏരിയ കമ്മിറ്റി അറിയിച്ചു.

വെള്ളിയാഴ്ച രാവിലെ ആണ്‌ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. കുളിമുറിയിൽ കയറി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുക ആയിരുന്നു. ഉടനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുക ആയിരുന്നു.30 മുതൽ 40%വരെ പൊള്ളൽ പെൺകുട്ടിയ്ക്ക് ഏറ്റിട്ടുണ്ട്. മുഖത്തും കഴുത്തിന്റെ ഭാഗങ്ങളിലും ആണ് കൂടുതൽ പൊള്ളൽ.

സഹൃദം സ്ഥാപിച്ച ശേഷം 24 കാരൻ ആയ മനു പല പ്രാവശ്യം പെൺകുട്ടിയെ പീഡിപ്പിക്കുക ആയിരുന്നുവെന്ന് പോലീസ് പറയുന്നു.

Exit mobile version