മാലിദ്വീപില്‍ അവധി ആഘോഷിച്ച് തപ്‌സി പന്നു; ചിത്രങ്ങള്‍ വൈറല്‍

തിനോടകം ബോളിവുഡില്‍ ശ്രദ്ധേയയായി മാറിയ താരമാണ് തപ്സി പന്നു. കഴിവില്‍ ഉറച്ച വിശ്വാസത്തോടെ മുന്നോട്ടു പോകുന്ന താരം ബോളിവുഡിലെ, ബോള്‍ഡും ബ്യൂട്ടിഫുള്ളുമായ താരമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായതിനാല്‍ താരംപങ്കുവെയ്ക്കുന്ന ഫോട്ടോകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ മാലദ്വീപില്‍ നിന്നുള്ള വെക്കേഷന്‍ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

സുന്ദരമായ ബീച്ചിനരികില്‍ ഹാമോക്കില്‍ കിടക്കുന്നതും മനോഹരമായ റിസോര്‍ട്ടില്‍ പുറത്തു നിന്ന് ഭക്ഷണം കഴിക്കുന്നതും കടലിനു മുകളില്‍ ഇരിക്കുന്നതുമായ ചിത്രങ്ങളാണ് എല്ലാം.
തന്റെ ഏറ്റവും പ്രിയപ്പെട്ട ഹോളിഡെ ഡെസ്റ്റിനേഷനാണ് മാലിദ്വീപെന്ന് തപ്‌സി മുന്നേ പറഞ്ഞിരുന്നു. അതിനാല്‍ സഹോദരിമാരായ ശഗുന്‍, ഇവാനിയ എന്നിവര്‍ക്കൊപ്പമാണ് തപ്‌സിയുടെ മാലദ്വീപ് യാത്ര.

അനുഭവ് സിന്‍ഹയുടെ ‘തപ്പഡ്’ എന്ന ചിത്രത്തിലായിരുന്നു തപ്‌സി അവസാനമായി അഭിനയിച്ചത്. ഇനി നന്ദ പെരിയസാമിയുടെ രശ്മി റോക്കറ്റ്, രാഹുല്‍ ധോളാകിയയുടെ ഷബാഷ് മിഥു എന്നിവയാണ് തപ്‌സിയുടെ വരാനിരിക്കുന്ന പ്രോജക്ടുകള്‍.

അതേസമയം,കോവിഡ് കേസുകള്‍ വര്‍ധിച്ചിട്ടുണ്ടെങ്കിലും സഞ്ചാരികളുടെ സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ മുന്‍കരുതല്‍ നടപടികളും മാലദ്വീപ് സ്വീകരിച്ചിട്ടുണ്ട്. വെലാന രാജ്യാന്തര വിമാനത്താവളത്തില്‍ എത്തുന്ന സന്ദര്‍ശകര്‍, യാത്ര പുറപ്പെടുന്നതിന് പരമാവധി 72 മണിക്കൂര്‍ മുന്‍പായി എടുത്ത കോവിഡ് -19 നെഗറ്റീവ് പരിശോധനാഫലം നല്‍കണമെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഈ സര്‍ട്ടിഫിക്കറ്റുകള്‍ ഇമിഗ്രേഷന്‍ പോര്‍ട്ടല്‍ ‘ഇമുഗ’ (https://imuga.immigration.gov.mv/) വഴിയാണ് സമര്‍പ്പിക്കേണ്ടത്.

Exit mobile version