മത്തായിയുടെ മൃതദേഹം ഇന്ന് റീ പോസ്റ്റ്മോർട്ടം

ചിറ്റാറിൽ വനം വകുപ്പിന്റെ കസ്റ്റടിയിലിരിക്കെ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട മത്തായിയുടെ ശരീരം ഇന്ന് വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യും. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രത്യേകം ക്രമീകരിക്കുന്ന ടേബിളിൽ സിബിഐയുടെ മേൽനോട്ടത്തിലാണ് പോസ്റ്റ്മോർട്ടം.

നെടുങ്കണ്ടം രാജ്കുമാറിന്റെ കസ്റ്റഡി മരണത്തിൽ റീ പോസ്റ്റ്മോർട്ടം നടത്തിയ മൂന്നംഗ പൊലീസ് സർജൻമാരുടെ സംഘമാണ് മത്തായിയുടെ മൃതദേഹവും റീപോസ്റ്റ്മോർട്ടം ചെയ്യുക. സിബിഐയുടെ ആവശ്യപ്രകാരമാണ് ഈ സംഘത്തെ തന്നെ സർക്കാർ നിയോഗിച്ചത്. പുതിയ ഇൻക്വസ്റ്റും തയ്യാറാക്കും.

പോസ്റ്റ്‍മോർട്ടം സമയത്തും ഇൻക്വസ്റ്റ് നടത്തുമ്പോഴും മജിസ്ട്രേറ്റിന്റെ സാന്നിധ്യം ഉണ്ടാകും. മൃതദേഹം സംസ്കരിക്കാത്തത് കൂടുതൽ തെളിവുകൾ കിട്ടാൻ സഹായിക്കുമെന്നാണ് സിബിഐ കരുതുന്നത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version