ജമാൽ ഹുസൈൻ അൽ സാബിക്ക് സ്വപ്ന ആരായിരുന്നു?

https://youtu.be/wi4r_dLo8kQ

സ്വർണക്കടത്ത് കേസിലെ മുഖ്യകഥാപാത്രം സ്വപ്നയോ സാരിത്തോ അല്ല .മറിച്ച് യു എ ഇ കോൺസുൽ ജനറൽ ജമാൽ ഹുസ്സൈൻ അൽസാബിയാണ് .സ്വർണം പിടിച്ച ദിവസവും അതിനു മുമ്പും നിരവധി തവണ അൽസാബി സ്വപ്നയേയും സരിത്തിനെയും വിളിച്ചതിനു ഫോൺ രേഖകൾ സാക്ഷി .എന്നാൽ ആരാലും പിടിക്കപ്പെടാതെ ചോദ്യം ചെയ്യപ്പെടാതെ അൽസാബി യു എ ഇലേക്ക് മുങ്ങി .

സ്വപ്നയും സരിത്തുമായി വളരെ അടുത്ത ബന്ധമാണ് അൽസാബിക്കുള്ളത് .സ്വപ്നയേയും സരിത്തിനെയും മറ്റൊരു രാജ്യത്തേക്ക് മാറ്റി നിർത്താനും അൽസാബി പദ്ധതി ഇട്ടിരുന്നു .സ്വപ്നയും സരിത്തും യു എ ഇ കോൺസുലേറ്റിൽ നിന്ന് പുറത്താവുന്നതും ഇയാളുടെ തന്ത്രമായിരുന്നു .ഒരു കോൺസുലേറ്റിൽ ജോലി ചെയ്യുന്നവരെ മറ്റൊരു രാജ്യത്തേക്ക് മാറ്റാൻ തടസങ്ങൾ ഉണ്ടായിരുന്നു എന്നായിരുന്നു കാരണം .

ലൈഫ് മിഷൻ ഇടപാടിൽ കമ്മീഷൻ ഏറ്റുവാങ്ങിയ ഖാലിദ് അൽസാബിയുടെ മറ്റൊരു വിശ്വസ്തൻ ആയിരുന്നു .അൽസാബിക്ക് പ്രൊമോഷൻ സാധ്യത തെളിഞ്ഞു വരികയായിരുന്നു .ദക്ഷിണേന്ത്യയിലെ ആദ്യ യു എ ഇ കോൺസുലേറ്റ് കേരളത്തിൽ തുടങ്ങിയതിന്റെ ക്രെഡിറ്റ് അൽസാബിക്ക് ആയിരുന്നു .

സ്ഥാനക്കയറ്റം കിട്ടി മറ്റൊരു രാജ്യത്തേക്ക് പോകുമ്പോൾ സ്വപ്ന ,സരിത്ത് എന്നിവരെ കൂടെ കൊണ്ടുപോകാൻ ആയിരുന്നു അൽസാബിയുടെ പദ്ധതി .ഇതിനു വേണ്ടിയുള്ള നാടകമായിരുന്നു പുറത്താക്കൽ .യു എ ഇ കോൺസുലേറ്റ് ജോലിക്കാർ അല്ലാതിരുന്നിട്ടും സ്വപ്നയും സാരിത്തും അൽസാബിക്ക് വേണ്ടി പല ജോലികൾ ചെയ്തു .സ്വര്ണക്കള്ളക്കടത്തിന്റെ കമ്മീഷനും അൽസാബിക്ക് കിട്ടിയിട്ടുണ്ടെന്നാണ് വിവരം .

സ്വർണക്കടത്ത് കേസിലെ നിർണായക കണ്ണികളെ കുറിച്ച് എൻ ഐ എ ദുബായ് പോലീസിൽ നിന്ന് വിവരങ്ങൾ തേടിയിട്ടുണ്ട് .ഫൈസൽ ഫരീദിനെ ദുബായ് പോലീസ് പിടികൂടിയെങ്കിലും അന്വേഷണ സംഘത്തിന് കൈമാറിയിട്ടില്ല .ഫൈസൽ അടക്കമുള്ളവരെ എൻഐഎ സംഘം ചോദ്യം ചെയ്‌തേക്കും.എന്നാൽ കോൺസുൽ ജനറൽ അൽസാബി കാണാമറയത്ത് തുടരും .

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version