Sports

  • സഞ്ജുവിന്റെ രാജസ്ഥാനും കൊൽക്കത്തയും ഇന്ന് നേർക്കുനേർ

    കൊൽക്കത്ത: ഐഎസ്‌എല്ലിൽ ഇന്ന് സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ ഏറ്റുമുട്ടും.ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം.വൈകിട്ട് ഏഴരയ്ക്കാണ് മത്സരം ആരംഭിക്കുക. ആറ് കളിയില്‍ അഞ്ചിലും ജയിച്ച്‌ സഞ്ജു സാംസണിന്‍റെ രാജസ്ഥാൻ ഒന്നാം സ്ഥാനത്തും അഞ്ച് കളിയില്‍ നാലും ജയിച്ച്‌ ശ്രേയസ് അയ്യരുടെ കൊല്‍ക്കത്ത രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു. ഫോം വീണ്ടെടുത്തുവെന്ന് സൂചന നല്‍കിയ യശസ്വി ജയ്സ്വാളിനൊപ്പം പരിക്ക് മാറി ജോസ് ബട്‌ലർ കൂടി തിരിച്ചെത്തിയാല്‍ രാജസ്ഥാന് പേടിക്കാനൊന്നുമില്ല. സഞ്ജു സാംസണും റിയാന്‍ പരാഗും റണ്‍വേട്ടക്കാരില്‍ മുൻനിരയിലുണ്ട് എന്നത് ടീമിന് ആത്മവിശ്വാസം നല്‍കുന്നു. വിശ്വസ്ത ഫിനിഷര്‍ ഷിമ്രോന്‍ ഹെറ്റ്മെയർ ,ട്രെന്‍ഡ് ബോള്‍ട്ട്, ആവേശ് ഖാന്‍, യൂസ്‌വേന്ദ്ര ചഹല്‍, കേശവ് മഹാരാജ് എന്നിവർക്കൊപ്പം രവിചന്ദ്രന്‍ അശ്വിൻ കൂടി തിരിച്ചെത്തിയാല്‍ ബൗളിംഗ് നിരയും റോയല്‍സിന് സർവ്വസജ്ജം. ഇരു ടീമും മുമ്ബ് ഏറ്റുമുട്ടിയത് ഇരുപത്തിയെട്ട് കളിയിലെങ്കില്‍ കൊല്‍ക്കത്ത പതിനാലിലും രാജസ്ഥാൻ പതിനേഴിലും ജയിച്ചു എന്നതാണ് ചരിത്രം.

    Read More »
  • ഒരു നേട്ടവുമില്ലാതെ ആറു വർഷം  ബ്ലാസ്റ്റേഴ്സിനൊപ്പം; മോഹൻബഗാനിൽ ചേർന്നതോടെ ഒരു വർഷത്തിനിടെ രണ്ടു കിരീടനേട്ടവുമായി സഹൽ 

    മലയാളികളുടെ പ്രിയ താരം സഹല്‍ അബ്ദുല്‍ സമദ് തന്റെ ക്ലബ് കരിയറിലെ രണ്ടാം കിരീടം സ്വന്തമാക്കി. ഇന്നലെ മോഹൻ ബഗാൻ മുംബൈ സിറ്റിയെ തോല്‍പ്പിച്ച്‌ ഐ എസ് എല്‍ ഷീല്‍ഡ് സ്വന്തമാക്കിയതോടെ ഒരു വർഷത്തിനിടെ രണ്ടു കിരീടനേട്ടമാണ് സഹൽ സ്വന്തമാക്കിയത്. നേരെത്തെ കഴിഞ്ഞ സെപ്റ്റംബറില്‍ മോഹൻ ബഗാനൊപ്പം ഡ്യൂറണ്ട് കപ്പും സഹല്‍ നേടിയിരുന്നു.ഈ സീസണ്‍ തുടക്കത്തില്‍ മാത്രമായിരുന്നു സഹല്‍ മോഹൻ ബഗാനില്‍ എത്തിയത്‌. ക്ലബില്‍ എത്തി ആദ്യ സീസണില്‍ തന്നെ രണ്ട് കിരീടം നേടാൻ ആയത് സഹലിന് വലിയ ഊർജ്ജമാകും.   ബഗാനില്‍ പോകും മുമ്ബ് അവസാന ആറു വർഷമായി സഹല്‍ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടായിരുന്നു. പക്ഷെ ഒരു കിരീടം പോലും താരത്തിന് നേടാൻ ആയിരുന്നില്ല. ഐ എസ് എല്ലില്‍ റണ്ണേഴ്സ് അപ്പ് ആയതായിരുന്നു സഹലിന്റെ കേരള ബ്ലാസ്റ്റേഴ്സിലെ ഏറ്റവും വലിയ നേട്ടം.   സഹല്‍ ഇന്ത്യൻ ദേശീയ ടീമിനൊപ്പം കിരീടങ്ങള്‍ നേടിയിട്ടുണ്ട്. ഇന്ത്യക്ക് ഒപ്പം നാലു കിരീടങ്ങള്‍ അദ്ദേഹം നേടി.…

    Read More »
  • റണ്‍ റൈസേഴ്സ് !! ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ ഉയർത്തി സണ്‍റൈസേഴ്സ് ഹൈദരാബാദ്

    ബംഗളൂരു:  രണ്ടാഴ്ച മുൻപ് തങ്ങള്‍ തന്നെ സൃഷ്ടിച്ച ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ എന്ന റെക്കാഡ് വീണ്ടും തിരുത്തിയെഴുതി സണ്‍റൈസേഴ്സ് ഹൈദരാബാദ്. ബംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആർ.സി.ബിക്ക് എതിരെ ഇന്നലെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ സണ്‍റൈസേഴ്സ് നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 287 റണ്‍സാണ് അട‌ിച്ചുകൂട്ടിയത്. മാർച്ച്‌ 27ന് ഹൈദരാബാദില്‍ മുംബൈ ഇന്ത്യൻസിനെതിരെ ഉയർത്തിയിരുന്ന 277/3 എന്ന  റെക്കാഡാണ് ഹൈദരാബാദ് ഇന്നലെ മറിക‌ടന്നത്. മറുപടി ബാറ്റിംഗിനിറങ്ങിയ ആർ.സി.ബിക്ക് നിശ്ചിത 20 ഓവറില്‍ 262/7എന്ന സ്കോറിലെ എത്താനായുള്ളൂ. ദിനേഷ് കാർത്തിക് (83), ഡുപ്ളെസി(62),വിരാട് (42) എന്നിവരാണ് ആർ.സി.ബിക്ക് വേണ്ടി പൊരുതിയത്. 41 പന്തുകളില്‍ ഒൻപത് ബൗണ്ടറികളുടെയും എട്ട് സിക്സുകളുടെയും അകമ്ബ‌ടിയോടെ 102 റണ്‍സടിച്ച ഓസ്ട്രേലിയൻ താരം ട്രാവിസ് ഹെഡിന്റെ സെഞ്ച്വറിയും 31 പന്തുകളില്‍ രണ്ട് ഫോറുകളും ഏഴ് സിക്സുകളും പറത്തി 67 റണ്‍സ് നേടിയ ഹെൻറിച്ച്‌ ക്ളാസന്റെ അർദ്ധസെഞ്ച്വറിയുമാണ് ഹൈദരാബാദിനെ ഈ സ്കോറിലേക്ക് എത്തിച്ചത്. 17 പന്തുകളില്‍ രണ്ട്…

    Read More »
  • മുംബൈയെ പഞ്ഞിക്കിട്ട് ലീഗ് വിന്നേഴ്സ് ഷീല്‍ഡ് നേടി മോഹൻ ബഗാൻ; ഗോവയ്ക്കും തിരിച്ചടി

    കൊൽക്കത്ത: ഇത്തവണത്തെ ഐഎസ്‌എൽ ലീഗിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന മുംബൈ സിറ്റിയെ 2-1 തോൽപ്പിച്ച് മൂന്നാം സ്ഥാനത്തുണ്ടായിരുന്ന മോഹൻ ബഗാൻ ലീഗ് വിന്നേഴ്സ് ഷീല്‍ഡ് നേടി. ഇതോടെ 22 മത്സരങ്ങളിൽ നിന്ന് 48 പോയിന്റുമായി അവർ സെമിഫൈനലിലേക്ക് മുന്നേറുകയും ചെയ്തു.അതിനാൽ തന്നെ മുംബൈയേക്കാളും രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഗോവയ്ക്കാണ് ഇന്നത്തെ മോഹൻ ബഗാന്റെ വിജയം തിരിച്ചടിയായത്. ലീഗ് റൗണ്ടില്‍ ആദ്യരണ്ട് സ്ഥാനക്കാർക്കാണ് നേരിട്ട് സെമി ഫൈനല്‍ ടിക്കറ്റ് ലഭിക്കുന്നത്.ഇതോടെ 48 പോയിന്റുള്ള മോഹൻ ബഗാനും 47 പോയിന്റുള്ള മുംബൈയും സെമിഫൈനലിലേക്ക് കടന്നു. എഫ്‌സി ഗോവ, ഒഡിഷ എഫ്‌സി, കേരള ബ്ലാസ്റ്റേഴ്‌സ്, ചെന്നൈയിന്‍ എഫ്‌സി ടീമുകളാണ് നോക്കൗട്ട് സാധ്യതയിലുള്ള മറ്റ് നാല് ടീമുകള്‍. ഇതുപ്രകാരം ഏപ്രില്‍ 19 ന് കേരള ബ്ലാസ്റ്റേഴ്സ് ഒഡീഷ എഫ്സിയുമായി ഏറ്റുമുട്ടും.ഭുവനേശ്വറില്‍ വച്ചാണ് മത്സരം.ഏപ്രില്‍ 20 ന് എഫ്‌സി ഗോവയും ചെന്നൈയിൻ എഫിസും തമ്മില്‍ മാറ്റുരയ്ക്കും.ഗോവയില്‍ വച്ചാണ് ഈ‌ മത്സരം. 23, 24 തീയതികളിലായി സെമി ഫൈനല്‍ ആദ്യപാദ മത്സരങ്ങള്‍ അരങ്ങേറും.…

    Read More »
  • മുംബൈ x മോഹൻ ബഗാൻ: ഐഎസ്‌എല്ലിൽ ഇന്ന് തീപാറും കളി

    കൊൽക്കത്ത: ഐഎസ്‌എൽ 2023-24 സീസണിലെ ലീഗ് വിന്നേഴ്സ് ഷീല്‍ഡ് ആർക്കെന്ന് ഇന്നറിയാം.മോഹൻ ബഗാൻ സൂപ്പർ ജയന്‍റ്സും മുംബൈ സിറ്റി എഫ്സിയും തമ്മിലാണ് മത്സരം. ലീഗില്‍ 21 മത്സരങ്ങളില്‍നിന്ന് 47 പോയിന്‍റുമായി മുംബൈ സിറ്റിയാണ് ഒന്നാമത്. 45 പോയിന്‍റുമായി മോഹൻ ബഗാൻ മൂന്നാം സ്ഥാനത്താണുള്ളത്.ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈയിനെ 4-1 ന് തകർത്ത് ഗോവ രണ്ടാം സ്ഥാനത്തേയ്ക്ക് കയറിയെങ്കിലും അവരുടെ മത്സരങ്ങൾ എല്ലാം പൂർത്തിയായിക്കഴിഞ്ഞു. അതിനാൽ തന്നെ ഇന്ന് സമനില നേടിയാലും മുംബൈക്ക് ലീഗ് വിന്നേഴ്സ് ഷീല്‍ഡ് സ്വന്തമാക്കാം.മറുവശത്ത് മോഹൻ ബഗാന് ജയിച്ചേ മതിയാകൂ.. 22 മത്സരങ്ങളില്‍നിന്ന് 45 പോയിന്‍റാണ് ഗോവയ്ക്കുള്ളത്. അതേസമയം ഇന്ന് മോഹൻ ബഗാൻ തോറ്റാൽ മുംബൈ സിറ്റിക്കൊപ്പം ഗോവ നേരിട്ട് സെമിഫൈനലിലേക്ക് പ്രവേശിക്കും.ലീഗ് റൗണ്ടില്‍ ആദ്യരണ്ട് സ്ഥാനക്കാർക്കാണ് നേരിട്ട് സെമി ഫൈനല്‍ ടിക്കറ്റ് ലഭിക്കുന്നത്.

    Read More »
  • രോഹിതിന്റെ സെഞ്ച്വറി വിഫലം; മുംബൈയെയും വീഴ്ത്തി ചെന്നൈ മുന്നോട്ട്

    മുംബൈ: രോഹിത് ശർമ നടത്തിയ ഒറ്റയാള്‍ പോരാട്ടം വിഫലമായതോടെ മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് ജയം. 207 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈയുടെ പോരാട്ടം ആറ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സില്‍ ഒതുങ്ങിയതോടെ 20 റണ്‍സിനായിരുന്നു ചെന്നൈ ജയം പിടിച്ചത്. നാലോവറില്‍ 28 റണ്‍സ് വഴങ്ങി നാല് ബാറ്റർമാരെ മടക്കിയ മതീഷ പതിരാനയാണ് ചെന്നൈക്ക് ജയം സമ്മാനിച്ചത്. മുംക്കൈായി അവസാനം വരെ പൊരുതിയ രോഹിത് 63 പന്തില്‍ അഞ്ച് സിക്സും 11 ഫോറുമടക്കം 105 റണ്‍സുമായി പുറത്താകാതെനിന്നു. നേരത്തെ അർധസെഞ്ച്വറികളുമായി ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‍വാദും ശിവം ദുബെയും അവസാന ഘട്ടത്തില്‍ ബാറ്റിങ് വിസ്ഫോടനവുമായി എം.എസ് ധോണിയും നിറഞ്ഞാടിയപ്പോള്‍ ചെന്നൈ സൂപ്പർ കിങ്സ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സാണ് അടിച്ചെടുത്തത്. ഹാർദിക് പാണ്ഡ്യ എറിഞ്ഞ അവസാന ഓവറില്‍ ധോണി ഹാട്രിക് സിക്സർ തൂക്കിയപ്പോള്‍ പിറന്നത് 26 റണ്‍സാണ്.

    Read More »
  • തുടരെ സിക്സുകൾ, 4 പന്തില്‍ പുറത്താവാതെ 20 റണ്‍സുമായി ധോണി ; മുംബൈയ്ക്കെതിരെ ചെന്നൈയ്ക്ക് 206 റണ്‍സ് 

    മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യന്‍സിനെതിരെ പടുകൂറ്റന്‍ സ്കോറുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്.ടോസ് നഷ്‌ടപ്പെട്ട് ആദ്യമിറങ്ങിയ സിഎസ്‌കെ നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെടുത്തു. ശിവം ദുബെ (38 പന്തില്‍ 66*), റുതുരാജ് ഗെയ്‌ക്‌വാദ് (40 പന്തില്‍ 69) എന്നിവരുടെ വെടിക്കെട്ട് ഫിഫ്റ്റികളാണ് ചെന്നൈക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. അവസാന ഓവറില്‍ നാല് പന്ത് നേരിടാനെത്തിയ എം എസ് ധോണി ഹാട്രിക് സിക്സുകള്‍ സഹിതം 4 പന്തില്‍ പുറത്താവാതെ 20* റണ്‍സ് എടുത്തു. അവസാന നാല് പന്ത് നേരിടാന്‍ ക്രീസിലെത്തിയ എം എസ് ധോണി 6, 6, 6, 2 അടിച്ച്‌ ചെന്നൈക്ക് സൂപ്പര്‍ ഫിനിഷിംഗാണ് ഒരുക്കിയത്. ഹാര്‍ദിക് പാണ്ഡ്യയുടെ അവസാന ഓവറില്‍ 26 റണ്‍സാണ് ധോണിക്കരുത്തില്‍ സിഎസ്‌കെ അടിച്ചുകൂട്ടിയത്. അതേസമയം ഐപിഎല്ലിൽ ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ കൊല്‍ക്കത്തയ്ക്ക് എട്ടുവിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. 47 പന്തില്‍ നിന്ന് 89 റണ്‍സ് നേടിയ ഫിലിപ്പ്…

    Read More »
  • മുംബൈ x മോഹൻ ബഗാൻ; ഐഎസ്‌എൽ ലീഗ് മത്സരങ്ങള്‍ക്ക് നാളെ ക്ലൈമാക്സ്

    കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്‌എല്‍) ഫുട്ബോള്‍ 2023-24 സീസണിലെ ലീഗ് മത്സരങ്ങള്‍ക്ക് നാളെ ക്ലൈമാക്സ്.മോഹൻ ബഗാൻ സൂപ്പർ ജയന്‍റ്സും മുംബൈ സിറ്റി എഫ്സിയും തമ്മിലാണ് മത്സരം. ലീഗ് വിന്നേഴ്സ് ഷീല്‍ഡ് ആർക്കെന്നു നിശ്ചയിക്കുന്ന പോരാട്ടം നാളെ കൊൽക്കത്തയിൽ വച്ചാണ് അരങ്ങേറുക. ലീഗില്‍ 21 മത്സരങ്ങളില്‍നിന്ന് 47 പോയിന്‍റുമായി മുംബൈ സിറ്റിയാണ് ഒന്നാമത്. 45 പോയിന്‍റുമായി മോഹൻ ബഗാൻ രണ്ടാം സ്ഥാനത്തുണ്ട്. നാളെ സമനില നേടിയാലും മുംബൈക്ക് ലീഗ് വിന്നേഴ്സ് ഷീല്‍ഡ് സ്വന്തമാക്കാം. ജയിച്ചാല്‍ മാത്രമേ ബഗാന് ഷീല്‍ഡില്‍ ലഭിക്കൂ. അതേസമയം ഇന്നു നടക്കുന്ന മത്സരത്തില്‍ എഫ്സി ഗോവ ചെന്നൈയിൻ എഫ്സിയെ നേരിടും. ജയിക്കാൻ സാധിച്ചാല്‍ ഗോവയ്ക്ക് മോഹൻ ബഗാനെ മറികടക്കാം. 21 മത്സരങ്ങളില്‍നിന്ന് 42 പോയിന്‍റാണ് ഗോവയ്ക്കുള്ളത്. ചെന്നൈയിനെതിരേ ജയിക്കുകയും നാളെ മോഹൻ ബഗാൻ തോല്‍ക്കുകയും ചെയ്താല്‍ ഗോവയ്ക്ക് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യാം. ലീഗ് റൗണ്ടില്‍ ആദ്യരണ്ട് സ്ഥാനക്കാർക്ക് നേരിട്ട് സെമി ഫൈനല്‍ ടിക്കറ്റ് ലഭിക്കും.

    Read More »
  • പ്ലേ ഓഫില്‍ കേരള ബ്ലാസ്റ്റേഴ്സിനെ നേരിടുന്ന ഒഡീഷക്ക് വൻ പരാജയം

    ഇന്ത്യൻ സൂപ്പർ ലീഗല്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഒഡീഷയെ തകർത്ത് നോർത്തീസ്റ്റ് യുണൈറ്റഡ്. ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍  നോർത്ത് ഈസ്റ്റ് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് വിജയിച്ചത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മൂന്ന് ഗോളുകൾക്ക് മുന്നിലെത്തിയിരുന്നു. പന്ത്രണ്ടാം മിനിറ്റില്‍ പാർത്ഥിബ് ഗോഗോയിയാണ് നോർത്ത് ഈസ്റ്റിന് ലീഡ് നല്‍കിയത്. തൊട്ടു പിന്നാലെ 16ആം മിനിറ്റില്‍ നെസ്റ്ററിലൂടെ നോർത്ത് ഈസ്റ്റ് ലീഡ് ഇരട്ടിയാക്കി. അതേസമയം 24ആം മിനിറ്റില്‍ ഒഡീഷയ്ക്ക്  കിട്ടിയ പെനാല്‍റ്റി ലക്ഷ്യത്തില്‍ എത്തിക്കാൻ അവർക്കായില്ല. റോയി കൃഷ്ണയാണ് പെനാല്‍റ്റി മിസ്സ് ആക്കിയത്. 45ആം മിനിറ്റില്‍ കോണ്‍സം ഫല്‍ഗുണി സിംഗ് കൂടെ ഗോള്‍ നേടിയതോടെ നോർത്ത് ഈസ്റ്റിന്റെ വിജയം ഉറപ്പായി.   ഇതോടെ ഒഡിഷ 39 പോയിന്റുമായി നാലാം സ്ഥാനത്തും 26 പോയിന്റുമായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഏഴാം സ്ഥാനത്തും ലീഗ് ഘട്ടം ഫിനിഷ് ചെയ്തു

    Read More »
  • അവസാന മത്സരത്തില്‍ ഗോകുലത്തിന് വൻ വിജയം;6-1ന് മണിപ്പൂർ ക്ലബിനെ തകർത്തു

    കോഴിക്കോട്: ഐ ലീഗ് സീസണിലെ തങ്ങളുടെ അവസാന മത്സരത്തില്‍ ഗോകുലത്തിന് വൻ വിജയം. മണിപ്പൂർ ക്ലബ് ട്രാവു എഫ്.സിക്കെതിരെ 6-1ന്റെ തകർപ്പൻ വിജയമാണ് ഗോകുലം സ്വന്തം ഗ്രൗണ്ടില്‍  കുറിച്ചത്. 19ാം മിനിട്ടില്‍ അലക്‌സ് , 29, 34 മിനിട്ടുകളില്‍ നൗഫല്‍, 39ാം മിനിട്ടില്‍ കൊംറോണ്‍ എന്നിവർ ആദ്യപകുതിയില്‍ വലകുലുക്കി. രണ്ടാം പകുതിയില്‍ 90 +2 മിനിട്ടില്‍ മറ്റിജ ബാബോവിച് 90 +4 മിനിട്ടില്‍ നിക്കോള എന്നിവരാണ് ഗോളുകള്‍ നേടിയത്. 61 ാം മിനിട്ടില്‍ ഇസ്സാക് നൂഹു പെനാല്‍റ്റിയിലൂടെ ട്രാവുവിന്റെ ആശ്വാസ ഗോള്‍ നേടി. ഇന്നലെ നേടിയ ഗോളോടുകൂടെ 19 ഗോളുകളുമായി ഗോകുലം ക്യാപ്റ്റൻ അലക്‌സാണ്‍ഡ്രോ സാഞ്ചസ് ലോപ്പസ് ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. അഞ്ച് ഗോളുകളുമായി മലയാളി താരം നൗഫല്‍ ആണ് ലീഗില്‍ ഗോകുലത്തിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ ഇന്ത്യൻ കളിക്കാരൻ. വിജയത്തോടെ ഗോകുലം പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി.ടൂർണമെന്റില്‍ 24 മത്സരങ്ങളില്‍ നിന്ന് 12 വിജയവും ആറ്…

    Read More »
Back to top button
error: