Kerala

    • ഒമാനിൽ വാഹനാപകടം: രണ്ടു മലയാളി നഴ്സുമാർക്ക് ദാരുണാന്ത്യം; രണ്ടു പേർക്ക് പരിക്ക് 

      മസ്കറ്റ്: ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം.രണ്ടു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. റോഡ് മുറിച്ചുകടക്കുന്നതിനിടെ അഞ്ച് പേരടങ്ങുന്ന സംഘത്തെ വാഹനം ഇടിക്കുകയായിരുന്നു. തൃശൂര്‍ സ്വദേശി മജിദ , കൊല്ലം സ്വദേശിനി ഷജീറ ഇല്‍യാസ് എന്നിവരാണ് മരിച്ച മലയാളികള്‍. അപകടത്തില്‍ പരിക്കേറ്റ ഷേര്‍ലി ജാസ്മിന്‍, മാളു മാത്യു എന്നീ നഴ്‌സുമാര്‍ ചികിത്സയില്‍ കഴിയുകയാണ്. വ്യഴാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെ മസ്‌കത്ത്‌ഇബ്രി ഹൈവേയിലാണ് അപകടം നടന്നത്. നിസ്‌വ ആശുപത്രിയില്‍നിന്ന് ജോലി കഴിഞ്ഞ താമസസ്ഥലത്തേക്ക് നടന്നു പോവുകയായിരുന്ന നഴ്‌സുമാരാണ് അപകടത്തില്‍പെട്ടത്. റോഡിന്റെ ഒരു ഭാഗം മുറിച്ച്‌ കടന്ന് മറു ഭാഗത്തേക്ക് കടക്കാനായി ഡിവൈഡറില്‍ കാത്തു നില്‍ക്കവേ, കൂട്ടിയിടിച്ച രണ്ട് വാഹങ്ങള്‍ നിയന്ത്രണംവിട്ട് ഇവരുടെമേല്‍ പാഞ്ഞ് കയറുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.

      Read More »
    • വോട്ട് ചെയ്യാതെ തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ

      തിരുവനന്തപുരം: തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ വോട്ട് രേഖപ്പെടുത്താൻ ബംഗളുരുവില്‍ പോകാത്തത് ജനാധിപത്യ പ്രക്രിയയെ അവഹേളിക്കുന്ന നിലപാടെന്ന് മന്ത്രി ജി ആർ അനിൽ. ജനാധിപത്യത്തില്‍ വിശ്വാസമില്ല എന്ന് തെളിയിക്കുന്നതാണ് പുറത്തുവരുന്ന നിലപാടെന്നും രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരം നിവാസികളെ പറ്റിക്കുകയാണെന്നും മന്ത്രി വിമർശിച്ചു. മുതലാളിമാരുടെ താല്‍പര്യവും കച്ചവട താല്‍പര്യവുമാണ് കാണാൻ കഴിയുന്നത്. ഇതേ നില തന്നെയാണ് ഭാവിയിലും അവർ സ്വീകരിക്കുക. കേന്ദ്രമന്ത്രി കൂടിയായ അദ്ദേഹം ഈ നിലപാട് സ്വീകരിച്ചത് ജനാധിപത്യത്തെ വെല്ലുവിളിക്കുന്നതാണ് എന്നും മന്ത്രി കുറ്റപ്പെടുത്തി.

      Read More »
    • എല്‍ഡിഎഫ് ചരിത്ര വിജയം നേടും:  പിണറായി വിജയൻ 

      തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി ആദ്യമണിക്കൂറുകളില്‍ തന്നെ പോളിങ് ബൂത്തിലെത്തി നേതാക്കള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍, ഡോ. തോമസ് ഐസക്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, കാന്തപുരം എ പി അബൂബക്കര്‍ മുസ് ല്യാര്‍ തുടങ്ങിയവര്‍ രാവിലെത്തന്നെ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. കണ്ണൂര്‍ ജില്ലയിലെ പിണറായി ആര്‍ സി അമല സ്‌കൂളിലെ ബൂത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വോട്ട് ചെയ്തത്.  തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ചരിത്ര വിജയം നേടുമെന്നും ബിജെപിക്കെതിരേ ജനമുന്നേറ്റം ദൃശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ല. കേരളത്തില്‍ ബിജെപിക്ക് നേരത്തെ തന്നെ സ്വീകാര്യതയില്ല. ഒരു മണ്ഡലത്തിലും ബിജെപിക്ക് രണ്ടാം സ്ഥാനം പോലും നേടാനാവില്ല- പിണറായി പറഞ്ഞു. കുടുംബത്തോടൊപ്പമാണ് പിണറായി തന്റെ വീടിനടുത്തുള്ള പോളിങ്ങ് ബൂത്തില്‍ വോട്ടുചെയ്യാനെത്തിയത്.

      Read More »
    • വയനാട്ടില്‍ വോട്ടിന് കിറ്റ്; പ്രതിക്കൂട്ടില്‍ ബി.ജെ.പി

      കല്‍പറ്റ: വയനാട്ടില്‍ ആദിവാസി കോളനികളില്‍ വോട്ടുതട്ടാൻ ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്ത സംഭവത്തില്‍ ബി.ജെ.പി പ്രതിക്കൂട്ടില്‍. കല്‍പറ്റ, സുല്‍ത്താൻ ബത്തേരി, മാനന്തവാടി മേഖലകളിലാണ് കിറ്റ് വിതരണം നടന്നത്. ജില്ലയില്‍ ഇത്തരത്തില്‍ വിതരണത്തിന് തയാറാക്കിയ 1767 കിറ്റുകള്‍ പൊലീസ് പിടിച്ചെടുത്തിരുന്നു. തെക്കുംതറയിലെ ബി.ജെ.പി പ്രാദേശിക നേതാവിന്റെ വീട്ടില്‍നിന്ന് വ്യാഴാഴ്ച 167 കിറ്റുകള്‍ പൊലീസും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് പിടികൂടി. ചട്ടപ്രകാരം തുടർനടപടികള്‍ സ്വീകരിക്കാൻ പൊലീസിന് നിർദേശം നല്‍കിയതായി തെരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ല കലക്ടർ അറിയിച്ചു. ബുധനാഴ്ച കൊട്ടിക്കലാശം അവസാനിച്ചതിന് ശേഷം രാത്രി 9.30ഓടെ സുല്‍ത്താൻ ബത്തേരിയിലെ മൊത്തവിതരണ കടയില്‍നിന്ന് 1500ഓളം ഭക്ഷ്യക്കിറ്റുകള്‍ ലോറിയില്‍ കൊണ്ടുപോകുന്നത് യു.ഡി.എഫ് പ്രവർത്തകർ തടയുകയായിരുന്നു. പഞ്ചസാര, വെളിച്ചെണ്ണ, ചായപ്പൊടി, ബിസ്‌കറ്റ്, സോപ്പുപൊടി തുടങ്ങിയവയാണ് ഇതിലുണ്ടായിരുന്നത്. ചില കിറ്റുകളില്‍ വെറ്റില, അടക്ക, പുകയില എന്നിവയുമുണ്ട്. ബി.ജെ.പി പ്രവർത്തകനാണ് കടയില്‍ കിറ്റുകള്‍ക്ക് ഓർഡർ നല്‍കിയത്. ബത്തേരി മലബാർ സൂപ്പർമാർക്കറ്റ്, കല്‍പറ്റ ഷാലിമാർ, മാനന്തവാടി കെല്ലൂർ അഞ്ചാംമൈലിലെ നെഹ്ദ സൂപ്പർമാർക്കറ്റ് എന്നിവിടങ്ങളില്‍നിന്ന് കിറ്റുകള്‍ക്കായി ഓർഡർ…

      Read More »
    • നിശബ്ദ പ്രചാരണത്തിൻ്റെ മറവില്‍ പണം വിതരണം; ബിജെപിക്കെതിരെ കേസെടുക്കാൻ ജില്ലാ കളക്ടർ

      തൃശ്ശൂര്‍ ഒളരി ശിവരാമപുരം കോളനിയിയിലെ വീടുകളില്‍ പണം നല്‍കി വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തും. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജയാണ് പോലീസിന് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. ഇന്നലെ വൈകീട്ട് ബി ജെ പി പ്രവർത്തകർ വീടുകളിലെത്തി ഒരു വീടിന് 500 രൂപ വീതം നല്‍കി എന്ന പരാതിയിലാണ് നടപടി. രണ്ടു ബിജെപി പ്രവർത്തകരാണ് ശിവരാമപുരം കോളനിയിലെത്തി പണം നല്‍കിയത്. നാട്ടുകാർ എത്തിയതോടെ ബിജെപിക്കാർ മുങ്ങി. 120 വീടുകളുള്ള പട്ടിക ജാതി കോളനിയാണ് ഒളരിക്കര ശിവരാമപുരം കോളനി. ഇവിടത്തെ രണ്ടു വീട്ടമ്മമാർക്കാണ് നിശബ്ദ പ്രചാരണത്തിൻ്റെ മറവില്‍ ബിജെപി പ്രവർത്തകരെത്തി പണം നല്‍കിയത്. വ്യാഴാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. രണ്ടു ബിജെപി പ്രവർത്തകരാണ് തങ്ങളുടെ വീട്ടിലെത്തി അഞ്ഞൂറു രൂപ നോട്ട് നല്‍കിയതെന്ന് ചക്കനാരി വീട്ടില്‍ ലീല, അടിയാട്ട് വീട്ടില്‍ ഓമന എന്നിവർ പറഞ്ഞു.തുടർന്നാണ് അന്വേഷണത്തിന് ജില്ലാകളക്ടർ ഉത്തരവിട്ടത്.

      Read More »
    • തോമസ് ഐസക്ക് ജയിക്കരുത്; ആന്റോ ആന്റണിക്ക് വോട്ട് മറിക്കാൻ ബിജെപി

      പത്തനംതിട്ട: രണ്ടുതവണ കേരളത്തിൽ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിനെ പാർലമെന്റിലേക്ക് അയക്കാതിരിക്കാൻ ബിജെപി കോൺഗ്രസിന് വോട്ടു മറിക്കുമെന്ന് സൂചന. പലതവണ ഇവിടെനിന്നും എംപിയായ ആന്റോ ആന്റണിക്ക് ഇത്തവണ പ്രതീക്ഷിച്ച ജനപിന്തുണ കിട്ടില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് ചേക്കേറിയ അനില്‍ ആന്റണിക്കും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വോട്ടുകള്‍ കിട്ടാനിടയില്ല. എതിര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് സാഹചര്യം അനുകൂലമല്ലെങ്കിലും മണ്ഡലത്തിലെ മികവുറ്റ സ്ഥാനാര്‍ത്ഥിയായ തോമസ് ഐസക്കിനെ ഇക്കുറി ലോക്‌സഭയിലെത്താന്‍ ബിജെപി അനുവദിക്കുമോയെന്നാണ് ചില രാഷ്ട്രീയ നിരീക്ഷകര്‍ ചോദിക്കുന്നത്. വീണ്ടും ബിജെപി നേതൃത്വത്തില്‍ കേന്ദ്രത്തില്‍ സര്‍ക്കാര്‍ വരികയും തോമസ് ഐസക് സഭയിലുണ്ടാവുകയും ചെയ്താല്‍ കേരളത്തിനെതിരായ കേന്ദ്രത്തിന്റെ ചിറ്റമ്മനയം കടുത്ത രീതിയില്‍ ചോദ്യം ചെയ്യപ്പെടും. കേരളത്തിന് ലഭിക്കേണ്ട ധനസഹായമെല്ലാം പല കാരണങ്ങള്‍ പറഞ്ഞ് തടഞ്ഞുവെക്കുമ്ബോഴും കോണ്‍ഗ്രസ് എംപിമാര്‍ മൗനം പാലിക്കുകയാണ് പതിവ്. അതുകൊണ്ടുതന്നെ ബിജെപിക്ക് ലോക്‌സഭയില്‍ ഇക്കാര്യത്തില്‍ വലിയ എതിര്‍പ്പുകള്‍ നേരിടേണ്ടിവരാറില്ല. എന്നാല്‍, തോമസ് ഐസക് ജയിക്കുകയാണെങ്കില്‍ പല ചോദ്യങ്ങള്‍ക്കും കേന്ദ്രം ഉത്തരം നല്‍കേണ്ടതായി വരും. കാര്യങ്ങള്‍…

      Read More »
    • ഇടുക്കിയിൽ യുവതി മരിച്ച നിലയിൽ ;ഭര്‍ത്താവും സുഹൃത്തും കസ്റ്റഡിയില്‍

      ഇടുക്കി: യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി മൂന്നാറിലെ തോട്ടം തൊഴിലാളി കാളിമുത്തുവിന്റെ ഭാര്യ ലക്ഷ്മിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കാളിമുത്തുവിന്റെ സുഹൃത്ത് മാട്ടുപെട്ടി ടോപ് ഡിവിഷന്‍ നിവാസിയായ മുനിയാണ്ടിയുടെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസങ്ങള്‍ക്കു മുന്‍പാണ് ലക്ഷ്മി ഭര്‍ത്താവുമൊത്ത് മുനിയാണ്ടിയുടെ വീട്ടില്‍ എത്തിയത്. കഴിഞ്ഞ രാത്രിയില്‍ കാളിമുത്തു ജോലി ഉണ്ടെന്ന് അറിയിച്ച്‌ വീട്ടില്‍ നിന്ന് പോയെന്നാണ് വിവരം. മുനിയാണ്ടിയും കാളിമുത്തുവും പൊലീസ് കസ്റ്റഡിയിലാണ്. രാത്രിയില്‍ ലക്ഷ്മി മരണപ്പെട്ടെന്ന വിവരം ഇന്ന് പുലര്‍ച്ചെ മുനിയാണ്ടിയും ബന്ധുക്കളും എസ്റ്റേറ്റ് മാനേജ്‌മെന്റിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്ത് പരിശോധന നടത്തി.മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

      Read More »
    • ഒരു വീട്ടില്‍ 500 രൂപ വീതം; തൃശൂരിൽ ബിജെപിയുടെ നോട്ടുവിതരണം 

      തൃശൂർ: വോട്ട് നേടാൻ ബിജെപി നേതാവ് നാട്ടുകാർക്ക് പണം കൈമാറിയത് വിവാദമാകുന്നു. ഒരു വീട്ടില്‍ 500 രൂപ വീതമായിരുന്നു വിതരണം. നാട്ടുകാർ തടഞ്ഞതോടെ ഇയാൾ ഓടി രക്ഷപെട്ടെന്നും വീട്ടുകാർ ആരോപിച്ചു. ഇത് വെച്ചോ എന്നു പറഞ്ഞ്  നിർബന്ധിച്ച്‌ പണം കയ്യില്‍ തരികയായിരുന്നു എന്നാണ് വീട്ടുകാർ പറയുന്നത്. വേണ്ട എന്ന് പറഞ്ഞത് ചെവിക്കൊണ്ടില്ലെന്നും പണം കയ്യില്‍ വെച്ച ശേഷം ഇയാൾ സ്ഥലം വിട്ടെന്നും ഇവർ കൂട്ടിച്ചേർക്കുന്നു.  .വിവരമറിഞ്ഞ് നാട്ടുകാർ എത്തിയതോടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു തൃശൂര്‍ ഒളരി ശിവരാമപുരം കോളനിയിലെ താമസക്കാർക്കാണ് പണം കൈമാറിയത്.ബിജെപി പ്രാദേശിക നേതാവായ സുഭാഷാണ് വീട്ടിലെത്തി പണം നല്‍കിയതെന്ന്  കോളനി നിവാസികളായ അടിയാത്ത് ഓമന , ചക്കനാരി ലീല എന്നിവർ പറഞ്ഞു ആളുകള്‍ കൂടിയപ്പോഴേക്കും പണവുമായി വന്നയാള്‍ മടങ്ങിയെന്നും അധികൃതർക്ക് പരാതി നല്‍കിയെന്നും കോളനി നിവാസികള്‍ പറഞ്ഞു.

      Read More »
    • പോളിംഗ് തുടങ്ങി, സംസ്ഥാനത്ത് 2.77 കോടി വോട്ടർമാർ; ജനവിധി കാത്ത് 194 സ്ഥാനാർഥികൾ

      സംസ്ഥാനത്ത് രാവിലെ 7 മണിക്ക് തന്നെ പോളിംഗ് ആരംഭിച്ചു. വൈകിട്ട്  6 മണി വരെയാണ് വോട്ട് ചെയ്യാനുള്ള സമയം. കേരളത്തിൽ ഇന്ന് പൊതു അവധിയാണ്. രാവിലെ 6 ന് പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ മോക്പോൾ ആരംഭിച്ചു. അതിനു ശേഷമാണ് വോട്ടെടുപ്പ് തുടങ്ങിയത്. 2,77,49,159 വോട്ടർമാരാണ് വിധിയെഴുതുക. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികൾ. ആകെ വോട്ടർമാരില്‍ 5,34,394 പേർ 18-19 പ്രായക്കാരായ കന്നിവോട്ടർമാരാണ്. 2,64232 ഭിന്നശേഷി വോട്ടർമാരും 367 ഭിന്നലിംഗ വോട്ടർമാരും സംസ്ഥാനത്തുണ്ട്. സ്ത്രീകള്‍ മാത്രം നിയന്ത്രിക്കുന്ന 437 ബൂത്തുകളും 30 വയസ്സില്‍ താഴെയുള്ള യുവജനങ്ങള്‍ നിയന്ത്രിക്കുന്ന 31 ബൂത്തുകളും ഭിന്നശേഷിയുള്ള ജീവനക്കാർ നിയന്ത്രിക്കുന്ന ആറ് ബൂത്തുകളും കേരളത്തിലുണ്ട്. പ്രശ്നബാധിതബൂത്തുകളിൽ വെബ്കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ടെടുപ്പിന് 66,303 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. 30,238 വോട്ടിങ് യന്ത്രങ്ങൾ, 30,238  ബാലറ്റ് യൂണിറ്റുകൾ, 30,238  കൺട്രോൾ യൂണിറ്റ്, 32,698 വി.വി. പാറ്റുകളാണ് വോട്ടെടുപ്പിനായി ക്രമീകരിച്ചിട്ടുള്ളത്. ഏതെങ്കിലും വോട്ടിങ് യന്ത്രങ്ങള്‍ക്ക് പ്രവർത്തന തകരാർ സംഭവിച്ചാല്‍ പകരം അതത്…

      Read More »
    • തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇപി ബിജെപിയിലേക്ക് പോകും:കെ സുധാകരന്‍

      ബിജെപിയുമായി ചര്‍ച്ച നടത്തിയ നേതാവ് ഇപി ജയരാജനെന്ന് കെ സുധാകരന്‍. ശോഭാ സുരേന്ദ്രനും രാജീവ് ചന്ദ്രശേഖരനും ഇപിയുമായി ചര്‍ച്ച നടത്തി. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇപി ജയരാജന്‍ ബിജെപിയിലേക്ക് പോകുമെന്നും സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ ഇപി ജയരാജന്‍ അസ്വസ്ഥനാണ്. ഗള്‍ഫില്‍ വെച്ചാണ് ഇപി, ബിജെപിയുമായി ചര്‍ച്ചനടത്തിയത്. സിപിഐഎം നേതൃത്വം ഭീഷണിപ്പെടുത്തിയതോടെ ഇപി പിന്‍വലിഞ്ഞു. ഇപിയ്ക്ക് മഹാരാഷ്ട്ര ഗവര്‍ണര്‍ പദവി വാഗ്ദാനം ചെയ്തു. എംവി ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറി ആയതില്‍ ഇപിക്ക് നിരാശയുണ്ട്. സെക്രട്ടറി പദവി ഇപി പ്രതീക്ഷിച്ചിരുന്നു എന്നും കെ സുധാകരന്‍ പറഞ്ഞു. അതേസമയം തനിക്കെതിരെയുള്ള കെ സുധാകരൻറെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എല്‍ഡിഎഫ് കണ്‍വീനർ ഇപി ജയരാജൻ രംഗത്ത്. കെ സുധാകരനാണ് ബിജെപിയിലേക്ക് പോകാൻ തയ്യാറായി നില്‍ക്കുന്നതെന്നും നേരത്തെ സുധാകരൻ ബിജെപിയിലേക്ക് പോകാൻ വണ്ടി കയറി ചെന്നൈയിലെത്തിയതാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് തിരിച്ചയക്കുകയായിരുന്നുവെന്നും ഇപി ജയരാജൻ തുറന്നടിച്ചു.  എനിക്ക് ബിജെപിയില്‍ പോകേണ്ട ആവശ്യമില്ല. ഞാൻ ആർഎസ്‌എസുക്കാർക്കെതിരെ പോരാടി വന്ന നേതാവാണ്. അവർ എന്നെ…

      Read More »
    Back to top button
    error: