NEWS

വെള്ളരിക്കറി ഇഷ്ടപ്പെട്ടില്ല;അമ്മയെ മകന്‍ വീടിന്റെ ഒന്നാംനിലയില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തി

ലുധിയാന: ഉച്ചഭക്ഷണത്തിന് വെള്ളരിക്കറി ഉണ്ടാക്കിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടയില്‍ അമ്മയെ മകന്‍ വീടിന്റെ ഒന്നാംനിലയില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തി.
ലുധിയാനയിലെ അശോക് നഗറില്‍ തിങ്കളാഴ്ചയാണ് സംഭവം.ചരണ്‍ജിത് കൗര്‍ (65) ആണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ മകന്‍ ടിങ്കു എന്ന സുരീന്ദര്‍ സിംഗിനെ (26) പൊലീസ് അറസ്റ്റ് ചെയ്തു.

ഉച്ചഭക്ഷണത്തിനെത്തിയ ടിങ്കു വെള്ളരിക്കറി മാറ്റി വേറെ എന്തെങ്കിലും പാകം ചെയ്യണമെന്ന് അമ്മയോട് ആവശ്യപ്പെട്ടു.എന്നാല്‍ അമ്മ അതിന് തയ്യാറായില്ല.ഇതിനെ ചൊല്ലി ഇരുവരും തര്‍ക്കമുണ്ടായി. പ്രതി അമ്മയെ മര്‍ദിക്കാനും തുടങ്ങി. മകന്റെ മര്‍ദനം സഹിക്കാനാവാതെ വീടിന്റെ മുകളില്‍ നിലയിലേക്ക് ഓടിക്കയറിയതായിരുന്നു മാതാവ്.പിന്നാലെയെത്തിയ പ്രതി അമ്മയെ താഴേക്ക് തള്ളിയിടുകയായിരുന്നു.

 

 

ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് ഇവര്‍ മരിച്ചത്.

Back to top button
error: