Kerala

    • ഒരുവട്ടംകൂടി കൃഷ്ണകുമാരിയുടെ കരംപിടിച്ച് സുബ്രഹ്‌മണ്യന്‍; 14 വര്‍ഷം മുമ്പ് വേര്‍പിരിഞ്ഞ ദമ്പതികള്‍ക്ക് പുനര്‍വിവാഹം

      ആലപ്പുഴ: 14 വര്‍ഷം മുമ്പ് വിവാഹമോചനത്തിലൂടെ വേര്‍പിരിഞ്ഞ ദമ്പതികള്‍ ജീവിതയാത്രയില്‍ ഒരിക്കല്‍ക്കൂടി ഒന്നായി. മാതാപിതാക്കളുടെ ഒരുമിക്കലിനു സ്നേഹമധുരവുമായി ഏക മകള്‍ സാക്ഷിയായെത്തിയതോടെ ഇരട്ടിസന്തോഷം. ഇനിയുള്ള ഇവരുടെ യാത്ര ഒരുകുടക്കീഴില്‍. നിരവധി ദമ്പതികളുടെ വഴിപിരിയലിനു വേദിയായ ആലപ്പുഴ കുടുംബ കോടതി വളപ്പിലായിരുന്നു അത്യപൂര്‍വമായ ഒത്തുചേരല്‍. ആലപ്പുഴ കളര്‍കോട് സ്വദേശിയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഓഫീസിലെ ജീവനക്കാരനുമായ സുബ്രഹ്‌മണ്യ(56)നും ആലപ്പുഴ കുതിരപ്പന്തി രാധാനിവാസില്‍ കൃഷ്ണകുമാരി (49)യുമാണ് ഇന്നലെ രാവിലെ കോടതി വളപ്പില്‍ ഒരുമിച്ചത്. 2006 ഓഗസ്റ്റ് 31നായിരുന്നു ഇവരുടെ വിവാഹം. 2008-ല്‍ മകള്‍ ജനിച്ചു. അഭിപ്രായഭിന്നതകള്‍ വളര്‍ന്നതോടെ ബന്ധം വേര്‍പെടുത്താന്‍ തീരുമാനിച്ച് കോടതിയെ സമീപിച്ചു. 2010 മാര്‍ച്ച് 29ന് നിയമപരമായി വിവാഹബന്ധം വേര്‍പെടുത്തി. വാടയ്ക്കല്‍ അംഗന്‍വാടിയിലെ ഹെല്‍പ്പറായ കൃഷ്ണകുമാരിക്ക് ഒന്നര ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും ഉള്‍പ്പെടെ മടക്കിനല്‍കിയാണ് സുബ്രഹ്‌മണ്യന്‍ വഴിപിരിഞ്ഞത്. മകളുടെ ചെലവിനായി ജീവനാംശം കിട്ടണമെന്ന് ആവശ്യപ്പെട്ട് 2020-ല്‍ കൃഷ്ണകുമാരി ആലപ്പുഴ കുടുംബകോടതിയില്‍ ഹര്‍ജി നല്‍കി. പ്രതിമാസം 2000 രൂപ നല്‍കാനായിരുന്നു വിധി.…

      Read More »
    • കാട്ടാന നാട്ടിലിറങ്ങിയാൽ മുന്നറിയിപ്പ് നൽകും, എഐ കാമറ ആദ്യഘട്ട പരീക്ഷണം കഞ്ചിക്കോട് വിജയം

           ജനവാസ മേഖലയിലിറങ്ങുന്ന വന്യമൃ​ഗങ്ങളുടെ സഞ്ചാരപാത തിരിച്ചറിഞ്ഞ് മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിന് എഐ കാമറകൾ വരുന്നു. ഡിജിറ്റൽ അക്വാസ്റ്റിക് സെൻസിങ് (ഡിഎഎസ്) എന്ന നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന സംവിധാനത്തിന്‍റെ ആദ്യഘട്ട പരീക്ഷണം പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് റോഡിലെ പന്നിമട ഭാഗത്ത് വനമേഖലയിൽ സ്ഥാപിച്ചു. ഭൂമിക്കടിയിൽ ഒരു മീറ്റർ ആഴത്തിൽ കുഴിച്ചിട്ട ഒപ്ടിക്കൽ ഫൈബർ കേബിൾ വഴി കൺട്രോൾ സ്റ്റേഷനിൽ വിവരം കിട്ടുന്നവിധത്തിലാണ് സംവിധാനം. കൂടാതെ രാത്രിയും പകലും ചിത്രങ്ങൾ പകർത്താൻ കഴിയുന്ന തെർമൽ കാമറയുടെ പരീക്ഷണവും നടന്നു. സഹകരണ സ്ഥാപനമായ കണ്ണൂരിലെ കേരള ദിനേഷ് ഐടി സിസ്റ്റമാണ് നിരീക്ഷണ സംവിധാനം തയ്യാറാക്കിയത്. വനംവകുപ്പിന്റെ കുങ്കിയാനയായ അഗസ്ത്യനെ ഉപയോഗിച്ച് നടന്ന ആദ്യപരീക്ഷണം വിജയമായിരുന്നെന്ന് ദിനേഷ് ഐടി സിസ്റ്റം ഓപ്പറേഷൻസ് വിഭാഗം അറിയിച്ചു. മനുഷ്യനോ മൃഗങ്ങളോ നടക്കുമ്പോൾ ഉണ്ടാകുന്ന പ്രകമ്പനങ്ങളെ ഒപ്റ്റിക്കൽ ഫൈബർ കേബിളിലൂടെ നിരന്തരം കടന്നുപോകുന്ന ലേസർ തരംഗങ്ങൾ പിടിച്ചെടുത്ത്, നിർമിതബുദ്ധി അധിഷ്ഠിത സോഫ്റ്റ്‌വെയറിൽ വിശകലനം ചെയ്താണ് വിവരം നൽകുക.…

      Read More »
    • രാജ്യം വിട്ട രാഹുലിനെ നാട്ടിലെത്തിക്കാൻ പൊലീസ്, ഭാര്യയുടെ ഫോണിൽ പ്രകോപനപരമായ കാര്യങ്ങൾ കണ്ടതിനാലാണ് മർദ്ദിച്ചതെന്നും പ്രതി

         കോഴിക്കോട് പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതി രാഹുല്‍ പി.ഗോപാല്‍ (29) രാജ്യം വിട്ടതായി സ്ഥിരീകരണം. രാഹുൽ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നാട്ടിൽ നിൽക്കാൻ കഴിയാത്ത സാഹചര്യമായതിനാലാണ് രാജ്യം വിടേണ്ടി വന്നതെന്നും രാഹുൽ പറഞ്ഞു. പെൺകുട്ടിയുടെ ബന്ധുക്കളുടെ ഭാഗത്തുനിന്നും ഭീഷണി ഉണ്ടായതിനു പിന്നാലെയാണ് രാജ്യം വിട്ടതെന്നും രാഹുൽ വ്യക്തമാക്കി. രാഹുലിന്റെ മൊബൈൽ ഫോണിന്റെ അവസാന ലൊക്കേഷന്‍ കണ്ടെത്തിയത് കര്‍ണാടകയിലാണ്. കോഴിക്കോടു നിന്ന് റോഡ് മാര്‍ഗം ബെംഗളൂരുവിലെത്തിയ പ്രതി അവിടെനിന്ന് സിംഗപ്പൂരിലേക്ക് കടന്നതായാണ് സംശയിക്കുന്നത്. ഒടുവിൽ ഇയാൾ ജർമനിയിലെത്തി എന്നും ഇപ്പോൾ വ്യക്തമായി. തിങ്കളാഴ്ച രാത്രി എട്ടുവരെ രാഹുല്‍ പന്തീരാങ്കാവിലുണ്ടായിരുന്നത്രേ. പൊലീസിന്റെ സഹായത്തോടെയാണ് രാഹുൽ രക്ഷപ്പെട്ടതെന്നു വ്യാപകമായി പരാതി ഉയർന്നിട്ടുണ്ട്. പെൺകുട്ടിയെ മർദിച്ചു എന്നത് ശരിയാണെന്ന് രാഹുൽ സമ്മതിച്ചു. എന്നാൽ അത് സ്ത്രീധനത്തിനോ കാറിനോ വേണ്ടിയല്ല. ജർമനിയിൽ ജോലി ചെയ്യുന്ന തനിക്ക് നാട്ടിൽ കാറിന്റെ ആവശ്യമില്ല. പെൺകുട്ടിയുടെ ഫോണിൽ പ്രകോപനപരമായ ചില കാര്യങ്ങൾ കണ്ടതിനെത്തുടർന്നാണ് മർദിച്ചതെന്നും രാഹുൽ പറഞ്ഞു. അതേസമയം രാഹുലിന്റെ വീട്ടിൽനിന്ന്…

      Read More »
    • പ്രശ്നം ഗുരുതരം: ഇടുക്കിയിലെ ചിന്നാർ മിനി ജല വൈദുതി പദ്ധതിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ, നിർമ്മാണം പരിസ്ഥിതി ആഘാത പഠനം നടത്താതെ

         ഇടുക്കി കൊന്നത്തടി പഞ്ചായത്തിലെ ചിന്നാർ മിനി ജല വൈദുതി പദ്ധതിയുടെ നിർമ്മാണം പരിസ്ഥിതി ആഘാതം പഠനം നടത്താതെയാണ് നടക്കുന്നതെന്ന് മനുഷ്യാവകാശ കമ്മീഷൻ. തുരങ്ക നിർമാണവുമായി ബന്ധപ്പെട്ടു അനിയത്രിതമായ സ്ഫോടനം പ്രദേശത്തെ ജനജീവിതത്തെ താറുമാറാക്കിയിയിരിക്കുന്നു. നിരവധി വീടുകൾക്ക്  കേടുപാടുകൾ ഉണ്ടായതും ഭൂമി വീണ്ടുകീറി ഗർത്തങ്ങൾ രൂപപ്പെട്ടതും കമ്മീഷന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് മനുഷ്യാവകാശ കമ്മിഷൻ അംഗം വി കെ ബീനാകുമാരി പറഞ്ഞു. നാട്ടുകാരുടെ പരാതിയെ തുടർന്ന് പനംകുട്ടിയിലെ പവ്വർ ഹൗസ് നിർണമാണ പ്രദേശവും കമ്മിഷൻ സന്ദർശിച്ചു. ജനങ്ങളുടെ സുരക്ഷാ ഉറപ്പാക്കിയ ശേഷം മാത്രമാണ് തുരങ്ക നിർമ്മാണവും മറ്റും നടത്തേണ്ടതെന്ന് കമ്മീഷൻ വിലയിരുത്തി. ജനങ്ങളുടെ പരാതിയുമായി ബന്ധപെട്ടു കെ.എസ് ഇ ബോർഡിനോടു വിശദികരണം ആവശ്യപ്പെടുമെന്നും സർക്കാരിന്റെ ശ്രദ്ധയിലേക്ക് പ്രശ്‌നം കൊണ്ടുവരുമെന്നും കമ്മീഷൻ വ്യക്തമാക്കി. ദുരന്ത മേഖലയിൽപെട്ട താമസക്കാരുടെ ഭൂമി മതിയായ വില നൽകി കെ എസ് ഇ ബോർഡ് ഏറ്റടുക്കാൻ തയ്യാറാകണം. ഇവിടെത്തെ താമസക്കാർ നമമാത്ര കർഷകരാണ്. നിലവിൽ ജനങ്ങളുടെ സുരക്ഷക്കാണ് പ്രാധാന്യം നൽകേണ്ടത്…

      Read More »
    • പത്തനംതിട്ട നിരണത്ത് പക്ഷിപ്പനി,സ്ഥിരീകരിച്ചത് ആയിരത്തോളം താറാവുകൾക്ക്

      പത്തനംതിട്ട നിരണത്ത് പക്ഷിപ്പനിസ്ഥിരീകരിച്ചു. പതിനൊന്നാം വാർഡിൽ രണ്ട് കർഷകരുടെ ആയിരത്തോളം താറാവുകൾക്കാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇന്ന് ഉച്ചയോടെയാണ് ഭോപ്പാൽ കേന്ദ്ര ലാബിൽ നിന്നും പരിശോധന ഫലം വന്നത്.   പ്രതിരോധ സംഘമെത്തി പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്തി. ഒരു കിലോമീറ്റർ ചുറ്റളവിലെ മുഴുവൻ വളർത്തു പക്ഷികളെയും കൊല്ലേണ്ടി വരുമെന്നാണ് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറയുന്നത്. ഇത് സംബന്ധിച്ച റിപ്പോർട്ട് ജില്ലാ കളക്ടർക്ക് കൈമാറിയിട്ടുണ്ട്.   നേരത്തെ നിരണത്തെ ആറാം വാർഡിൽ ഉൾപ്പെടുന്ന സർക്കാർ ഡക്ക് ഫാമിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു  

      Read More »
    • എ ഗ്രൂപ്പിന്റെ ക്രൈസ്തവ അജണ്ട പൊളിക്കാൻ ഐ വിഭാഗം നേതാവ് അടൂര്‍ പ്രകാശ്: ‘ഞാൻ ഈഴവൻ, എനിക്കെന്താ കെപിസിസി പ്രസിഡന്റ് ആയിക്കൂടേ…?’

           സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തില്‍ ക്രിസ്ത്യന്‍ പ്രാതിനിധ്യം വേണമെന്ന ആവശ്യം ശക്തമാവുന്നതിനിടെ, കെപിസിസി പ്രസിഡന്റ് സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ച് മുതിര്‍ന്ന നേതാവ് അടൂര്‍ പ്രകാശ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ ഫലപ്രഖ്യാപനത്തിനു ശേഷം കെ.സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറാനുള്ള സാധ്യത ഏറെയാണ്. ഇതിനിടെയാണ് പുതിയ ചർച്ച. പുതിയ കെപിസിസി പ്രസിഡൻ്റിനെ കുറച്ചുള്ള ചർച്ച സജീവമായതിനിടയിലാണ്, ഈഴവ സമുദായത്തില്‍നിന്നുള്ള അടൂര്‍ പ്രകാശ് അവകാശവാദവുമായി രംഗത്തെത്തിയത്. ”എനിക്കെന്താ കെപിസിസി പ്രസിഡന്റ് ആയിക്കൂടേ…? 1972 മുതല്‍ ഞാന്‍ ഈ പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കുന്നു. ഒരിക്കല്‍ പോലും പാര്‍ട്ടി വിട്ടു പോയിട്ടില്ല. ബൂത്ത് തലത്തില്‍നിന്നു പ്രവര്‍ത്തിച്ചാണ് ഇതുവരെ എത്തിയത്.” അടൂര്‍ പ്രകാശ് പറയുന്നു. ഈഴവവര്‍ക്കു കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രാതിനിധ്യം കുറയുന്നുവെന്ന പരാതി സമുദായത്തില്‍ ശക്തമാണ്. സംഘടനാ തലത്തിലും പാര്‍ലമെന്ററി രംഗത്തും ഈഴവര്‍ കുറയുന്നെന്നാണ് പരാതി. ഇതിനിടെയാണ്, അടൂര്‍ പ്രകാശ് പരസ്യമായി നേതൃസ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചത്. നിലവില്‍ 21 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഒരാൾ  മാത്രമാണ് ഈഴവ സമുദായത്തില്‍നിന്നുള്ളത്.…

      Read More »
    • 5 കോടിയോളം  സൊസൈറ്റിയില്‍ നിന്ന്  തട്ടിയെടുത്ത് സെക്രട്ടറി മുങ്ങി, കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതോടെ പ്രതി കീഴടങ്ങിയേക്കുമെന്ന് സൂചന

           കാസർകോട്: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്ന് 4.76 കോടി രൂപ തട്ടിയെടുത്ത കേസിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എം. സുനില്‍ കുമാറിന്റെ നേതൃത്വത്തിലാണ് ഈ കേസില്‍ ഇനി അന്വേഷണം നടക്കുക. ജില്ലാ പൊലീസ് മേധാവിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ആദൂര്‍ സി.ഐ പി.സി സഞ്ജയ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു കേസില്‍ അന്വേഷണം നടത്തിവന്നത്. എന്നാല്‍ കോടികള്‍ തട്ടിയ കേസില്‍ പ്രതിയായ സൊസൈറ്റി സെക്രട്ടറി കെ. രതീഷിനെ കണ്ടെത്താനുള്ള പൊലീസിന്റെ ശ്രമം വിജയിച്ചില്ല. രതീഷ് കര്‍ണ്ണാടകയിൽ ഒളിവിലുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ബംഗളൂരുവിലുണ്ട് എന്നാണ് ആദ്യം ലഭിച്ച സൂചന. ആദൂര്‍ എസ്.ഐ കെ. അനുരൂപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബംഗളൂരുവിലെത്തി അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. രതീഷ് ബംഗളൂരുവില്‍ നിന്ന് ഹാസനിലേക്ക് പോയതായി പൊലീസിന് വിവരം ലഭിച്ചു. ഹാസനിലെത്തി നടത്തിയ അന്വേഷണവും ഫലം കണ്ടില്ല. രതീഷ് മൊബൈല്‍ ഫോണ്‍ ഇടയ്ക്കിടെ ഓണ്‍ ചെയ്യുന്നുണ്ട്. പിന്നീട് സ്വിച്ച് ഓഫാക്കും. ഇതാണ് പൊലീസിനെ…

      Read More »
    • ജല അതോറിറ്റി കുഴിച്ച കുഴിയില്‍ വീണു; ഇരുചക്ര വാഹനയാത്രക്കാരന്‍ മരിച്ചു

      പാലക്കാട്: റോഡരികിലെ കുഴിയില്‍ വീണ് ഇരുചക്ര വാഹനയാത്രക്കാരന്‍ മരിച്ചു. പാലക്കാട് പറക്കുന്നത്ത് വടക്കന്തറ മനയ്ക്കല്‍ത്തൊടി സുധാകരന്‍ (65) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടോടെയായിരുന്നു അപകടം. ഭക്ഷണം വാങ്ങാന്‍ ഇരുചക്രവാഹനത്തില്‍ പോകുന്നിനിടെ ആയിരുന്നു അപകടം. റോഡരികില്‍ ജല അതോറിറ്റി കുഴിച്ച കുഴിയില്‍പ്പെട്ട് തെറിച്ചുവീണാണ് അപകടം. ഉടന്‍ ജില്ലാ ആശുപത്രിയിലും അവിടെനിന്ന് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൈപ്പിടാനായി ജല അതോറിറ്റി കുഴിച്ച കുഴയാണ് അപകടത്തിനിടയാക്കിയത്. പൊലീസ് അന്വേഷണം തുടങ്ങി.  

      Read More »
    • വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് അതിശക്തമായ മഴ; തിങ്കളാഴ്ച ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രത

      തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. ശനി, ഞായര്‍,തിങ്കള്‍ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശനിയാഴ്ച പാലക്കാട്, മലപ്പുറം ജില്ലകളിലും ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും അതിശക്തമായ മഴ സാധ്യത കണക്കിലെടുത്ത് കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് ഓറഞ്ച് അലര്‍ട്ട് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. തിങ്കളാഴ്ച വരെ പരക്കെ ഇടിമിന്നലോട് കൂടിയ വേനല്‍മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയും പ്രതീക്ഷിക്കുന്നു. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട, എറണാകുളം,…

      Read More »
    • കോഴിക്കോട് മെഡി. കോളജില്‍ നാലു വയസുകാരിക്ക് അവയവം മാറി ശസ്ത്രക്രിയ; വിരലിന് പകരം നാവില്‍ ഓപ്പറേഷന്‍

      കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ അവയവം മാറി ശസ്ത്രക്രിയ. നാല് വയസുകാരിക്കാണ് അവയവം മാറി ശസ്ത്രക്രിയ നടത്തിയത്. കൈയിലെ ആറാം വിരല്‍ നീക്കാനാണ് കുട്ടി മെഡിക്കല്‍ കോളജിലെത്തിയത്. എന്നാല്‍ വിരലിന് പകരം കുട്ടിയുടെ നാവിനാണ് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തിയത്. മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിലെ പീഡിയാട്രിക്‌സ് സര്‍ജറി വിഭാഗത്തില്‍ നടന്ന ശസ്ത്രക്രിയയിലാണ് ഗുരുതര വീഴ്ചയുണ്ടായത്. ഗുരുതര വീഴ്ചയാണ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. ഇന്ന് രാവിലെയാണ് കുട്ടിക്ക് ശസ്ത്രക്രിയ പറഞ്ഞിരുന്നത്. ഇതിനായി ഓപറേഷന്‍ തിയേറ്ററില്‍ കയറ്റിയ കുഞ്ഞിനെ പുറത്തേക്കിറങ്ങിയപ്പോള്‍ കൈയില്‍ ശസ്ത്രക്രിയയയുടെ അടയാളമൊന്നും ഉണ്ടായിരുന്നില്ല. വായില്‍ ശസ്ത്രക്രിയ നടത്തിയ രീതിയിലാണ് നാവിനടിയില്‍ പഞ്ഞിവച്ച നിലയില്‍ കുഞ്ഞ് പുറത്തേക്ക് വന്നത്. ശസ്ത്രക്രിയ നടത്തിയില്ലേ എന്ന ചോദ്യത്തിന് വായില്‍ നടത്തിയല്ലോ എന്നായിരുന്നു മറുപടി. എന്നാല്‍ വായിലല്ല, കൈയിലല്ലേ ശസ്ത്രക്രിയ നടത്തേണ്ടിയിരുന്നത് എന്ന് വീട്ടുകാര്‍ പറഞ്ഞപ്പോഴാണ് അധികൃതര്‍ക്ക് അബദ്ധം മനസിലായത്. എന്നാല്‍ നാവിന് താഴെ ഒരു കെട്ടുപോലെ ഉണ്ടായിരുന്നെന്നും ഇത് ഡോക്ടര്‍മാര്‍ കണ്ടെത്തി ശസ്ത്രക്രിയ നടത്തുകയായിരുന്നെന്നുമായിരുന്നു ഡോക്ടമാരുടെ മറുപടി. ഇത്…

      Read More »
    Back to top button
    error: