NEWS

കരിപ്പൂര്‍ വിമാനാപകടം; മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം അടിയന്തര നഷ്ടപരിഹാരം പ്രഖ്യാപിച്ച് കേന്ദ്ര വ്യോമയാന മന്ത്രി

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം അടിയന്തര നഷ്ടപരിഹാരം നല്‍കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി.

ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപ വീതവും നിസാര പരിക്കുള്ളവര്‍ക്ക് 50000 രൂപ വീതവും നല്‍കും. ഇത് ഒരു ഇടക്കാല ആശ്വാസമാണെന്നും മന്ത്രി എടുത്ത് പറഞ്ഞു. അപകടത്തില്‍ ദുഃഖമറിയിച്ച വ്യോമനയാനമന്ത്രി എയര്‍പോര്‍ട്ട് അധികൃതരും പ്രാദേശിക ഭരണകൂടങ്ങളും സമയബന്ധിതമായി ഇടപെട്ടുവെന്ന് എടുത്ത് പറഞ്ഞു.

Signature-ad

വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സുകള്‍ കണ്ടെത്തിയെന്നും എന്താണ് അപകടകാരണമെന്ന് അറിയാന്‍ ഇനിയും സമയമെടുക്കുമെന്നും പറഞ്ഞ വ്യോമയാന മന്ത്രി വളരെ പരിചയസമ്പന്നനായ പൈലറ്റായിരുന്നു വിക്രം സാഠെ എന്ന് അനുസ്മരിച്ചു.

അന്വേഷണം ഇന്നലെ രാത്രി തന്നെ ആരംഭിച്ചു. ആദ്യ സംഘം രാത്രി രണ്ട് മണിക്ക് തന്നെ എത്തിയെന്നും രണ്ടാം സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Back to top button
error: