CrimeNEWS

കള്ളപ്പണക്കേസില്‍ പ്രതിയാക്കുമെന്ന് ഭീഷണി: ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ 15 ലക്ഷം തട്ടി

പത്തനംതിട്ട: ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായി യാക്കോബായ സഭ നിരണം ഭദ്രാസനം മുന്‍ അധ്യക്ഷന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. 15 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നാണ് അദ്ദേഹം പൊലീസില്‍ പരാതി നല്‍കിയത്. സിബിഐയില്‍ നിന്നാണ് എന്ന് പറഞ്ഞ് ഒരാള്‍ വിളിക്കുകയും കള്ളപ്പണക്കേസില്‍ പ്രതിയാണെന്ന് പറഞ്ഞ് വ്യാജരേഖകള്‍ കാണിച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ മാസം രണ്ടിനാണ് സിബിഐയില്‍ നിന്നാണെന്ന് പറഞ്ഞ് മാര്‍ കൂറിലോസിന് ഒരു വിഡിയോ കോള്‍ വരുന്നത്. മുംബൈ സ്വദേശി നരേഷ് ഗോയല്‍ എന്നയാളുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ മാര്‍ കൂറിലോസ് പ്രതിയാണെന്നാണ് വിളിച്ചയാള്‍ പറഞ്ഞത്. വ്യാജ രേഖകള്‍ കാണിക്കുകയും ചെയ്തു. മുംബൈയിലെ ബാങ്കില്‍ മാര്‍ കൂറിലോസിന്റെ പേരില്‍ അക്കൗണ്ടുണ്ടെന്നും ഇതില്‍നിന്നു കള്ളപ്പണ ഇടപാടുകള്‍ നടന്നെന്നും പ്രതി 2 മൊബൈല്‍ നമ്പരുകളില്‍നിന്നു വിളിച്ചു തെറ്റിദ്ധരിപ്പിച്ചു.

Signature-ad

ഓണ്‍ലൈന്‍ വിചാരണ നടത്തിയെന്നും പണം ആവശ്യപ്പെട്ടെന്നും പരാതിയില്‍ പറയുന്നു. കേസില്‍നിന്ന് ഒഴിവാക്കാന്‍ 15 ലക്ഷം പിഴ അടയ്ക്കാനും ആവശ്യപ്പെട്ടു. ഡല്‍ഹിയിലെയും ജയ്പുരിലെയും അക്കൗണ്ടുകളിലേക്കാണു പണം പോയത്. ഇതോടെ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് 15,01,186 രൂപ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടെന്നു കാണിച്ച് കീഴ്വായ്പൂര്‍ പൊലീസ് സ്റ്റേഷനിലും തുടര്‍ന്ന് സൈബര്‍ സെല്ലിലും പരാതി നല്‍കി.

Back to top button
error: