KeralaNEWS

ക്രിക്കറ്റ് പരിശീലനത്തിനെത്തിയ  പെൺകുട്ടികളുടെ നഗ്ന ഫോട്ടോ എടുപ്പിച്ചു: കോച്ച് എം മനുവിനെതിരെ 7 കേസുകൾ

     കേരള ക്രിക്കറ്റ് അസോസിയേഷൻ കോച്ച് എം മനുവിനെതിരെ ഗുരുതര ആരോപണങ്ങൾ. പെൺ കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയെ തുടർന്ന്  കോച്ചിനെതിരെ 7 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സർക്കാർ  ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചു.

ലൈംഗികാതിക്രമം നടത്തിയതുമായി ബന്ധപ്പെട്ടാണ് എഫ് ഐ ആർ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2018 മുതൽ ഇയാളുടെ അതിക്രമത്തിന് ഇരയായെന്നാണ് പെൺകുട്ടികൾ  പരാതികളിൽ വെളിപ്പെടുത്തിരിക്കുന്നത്.

Signature-ad

ആദ്യ കേസെടുത്തതിന് പിന്നാലെയാണ് കൂടുതൽ പരാതികൾ എത്തിയത്. മനുവിനെതിരായ അന്വേഷണം എഡിജിപിയുടെ മേൽനോട്ടത്തിൽ ക്രൈംബ്രാ‌ഞ്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

പരിശീലനത്തിനെത്തിയ ചില പെൺ കുട്ടികളുടെള നഗ്ന ഫോട്ടോ എടുപ്പിച്ച് പ്രതി കൈവശപ്പെടുത്തിയിട്ടുണ്ടന്നും തിരുവനന്തപുരം കെന്‍റോൺമെന്‍റ് സി.ഐ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.
ഈ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്.

Back to top button
error: