NEWSSocial Media
നിയമം ലംഘിക്കുന്നവരല്ലെ പിഴ കൊടുക്കേണ്ടത് ? സോഷ്യൽ മീഡിയയിലെ കുറിപ്പ് വൈറലാകുന്നു
News DeskApril 22, 2023
നിയമം ലംഘിക്കുന്നവരല്ലെ പിഴ കൊടുക്കേണ്ടത്. അല്ലാതെ വഴിയിൽ പോകുന്നവരെല്ലാം കൊടുക്കേണ്ടല്ലോ. ഒരു കേന്ദ്ര നിയമം നടപ്പാക്കിയതിന് എന്തിനാണ് ഇത്രയേറെ മുറവിളി എന്ന് മനസിലാവുന്നില്ല.
ഗുജറാത്ത് ,ഉത്തരാഖണ്ഡ്, ആസാം, കർണാ sക എന്നി സംസ്ഥാനങ്ങളും ഇതേ നിയമം നടപ്പാക്കി കഴിഞ്ഞു. അതിനൊന്നും പ്രശ്നമില്ല. ലോകത്തിലെ വികസിത രാജ്യങ്ങളിലെല്ലാം റോഡ് നിയമങ്ങൾ ഇതിലും ശക്തമാണ്.
എല്ലാവരും നിയമം ലംഘിക്കാൻ ഇഷ്ടമുള്ളവരാണെന്ന് ചുരുക്കം.നിരന്തരം മാനം മര്യാദയ്ക്ക് വണ്ടി ഓടിക്കുന്ന എനിക്ക് ഈ നിയമങ്ങൾ ഇഷ്ടപ്പെട്ടു. നമ്മൾ മാത്രം മര്യാദയ്ക്ക് ഓടിച്ചതു കൊണ്ട് കാര്യമില്ല. എല്ലാവരും സൂക്ഷിച്ചാലെ അപകടം കുറയു . അഥവാ അപകടം നടന്നാലോ. വണ്ടി ഓടിച്ചവനെ നാട്ടുകാരും , വഴിയിൽ പോകുന്നവരും എല്ലാവരും കൂടി കൈകാര്യം ചെയ്യുന്ന ഒരേ ഒരു രാജ്യം.അവിടെ നിയമ ലംഘനമൊന്നും പ്രശ്നമല്ല.
#ഒരു_രൂപ_പോലും അവന്മാർക്ക് പിഴയായി കൊടുക്കരുത്, ഇന്ന് മുതൽ നമ്മൾ തീരുമാനിക്കണം…
1 തലയിൽ ഹെൽമെറ്റ് ഇട്ട് ചിൻ സ്ട്രാപ്പ് ഇട്ട് മാത്രമേ വണ്ടി റോഡിലേക്ക് ഇറക്കൂ
2യാതൊരു കാരണവശാലും പിന്നിൽ ആളെ കേറ്റില്ല, അഥവാ കയറ്റിയാൽ ഹെൽമെറ്റ് ഉണ്ടെങ്കിൽ മാത്രമേ കേറ്റൂ.
3 മൂന്നാളെ എന്തായാലും എന്റെ വണ്ടിയിൽ കയറ്റില്ല (Triple)
4 ലേൻ ട്രാഫിക് എന്തായാലും ഇന്ന് മുതൽ പാലിക്കും,റോഡ് മാർക്കിങ് നോക്കി ഓവർടേക്ക് ചെയ്യാൻ പറ്റുന്നിടത് മാത്രമേ ചെയ്യുകയുള്ളൂ.
5 വെടിവെച്ചു കൊന്നാലും മഞ്ഞ, തുടർച്ചയായ വെള്ളവര ക്രോസ്സ് ചെയ്യില്ല. അങ്ങനെ അവർ ഫൈൻ അടിച്ച് കാശുണ്ടാക്കണ്ട.
6. സിഗ്നലിൽ മഞ്ഞലൈറ്റ് മിന്നിയാൽ ഞാൻ വണ്ടി സ്ലോ ആക്കും. എന്നിട്ട് റെഡ് കത്തി ഓഫായി പച്ച ലൈറ്റ് കത്തിയിട്ടേ മുന്നോട്ടെടുക്കൂ.
7 ജംഗ്ഷൻ നിൽ വലത് വശത്ത് നിന്ന് വരുന്ന വാഹനത്തിന് മുൻഗണന കൊടുക്കും. താങ്കൾ പോയിട്ടേ ഞാൻ പോകൂ.
8 ഒരു കാരണവശാലും വണ്ടി ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കില്ല. സൈഡ് ആക്കി നിർത്തി വിളിക്കും.AI ക്യാമറ അത് കണ്ട് നാണിക്കട്ടെ.
9. ടാക്സും, ഇൻഷുറൻസ് ഉം രെജിസ്ട്രേഷൻ വാലിഡിറ്റി യുമില്ലാത്ത ഒരു വാഹനവും ഞാൻ ഓടിക്കില്ല. ആക്സിഡന്റ് പറ്റി കേസ് ആയാൽ കുടുംബം വിറ്റ് ഞാൻ കോടികൾ കൊടുക്കേണ്ടി വരും എന്ന് എനിക്കറിയാം.
10. സീറ്റ് ബെൽറ്റ് ഇടാതെ ഞാൻ കാർ ഓടിക്കില്ല. അടുത്തിരിക്കുന്ന ആളിനെയും സീറ്റ് ബെൽറ്റ് ധരിപ്പിക്കും, കാരണം വണ്ടി എന്റേതാണ് ഫൈൻ ഞാൻ അടക്കേണ്ടി വരും അവൻ യാത്ര കഴിഞ്ഞാൽ ഇറങ്ങി പോകും.
11. എത്ര അടുത്ത സുഹൃത്ത് ആണെങ്കിലും എന്റെ വാഹനം ഞാൻ കൂടെയില്ലാതെ മറ്റൊരാൾക്ക് ഓടിക്കാൻ കൊടുക്കില്ല.
12. ഒരു കാരണവശാലും കാൽനട യാത്രകാർക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന രീതിയിൽ ഞാൻ വാഹനം പാർക്ക് ചെയ്യില്ല.
13. റോഡിൽ വച്ചിരിക്കുന്ന സ്പീഡ് സൈൻ ബോർഡ് നോക്കി ആ സ്പീഡിൽ മാത്രമേ ഞാൻ വണ്ടി ഓടിക്കൂ.
14. സീബ്ര ലൈനിൽ ആരെങ്കിലും റോഡ് ക്രോസ്സ് ചെയ്യാൻ നിൽക്കുന്നത് കണ്ടാൽ, ഒന്നും നോക്കില്ല സ്റ്റോപ്പ് ലൈനിൽ നിർത്തി കൊടുക്കും.
15. എന്റെ വാഹനം ഞാൻ കൃത്യമായ ഇടവേളകളിൽ മെയിൻറ്നൻസ് ചെയ്ത് പൊല്യൂഷൻ സിർട്ടിഫിക്കറ്റ് എടുത്ത് വെക്കും.
ഒരു ഫൈനും കിട്ടാതാവുമ്പോൾ AI ക്യാമറ വച്ചവർ തന്നെ എടുത്തോണ്ട് പോയിക്കോളും.. ഞാൻ ഏതായാലും തീരുമാനിച്ചു. നിങ്ങളും ഇന്ന് തന്നെ ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തൂ. സർക്കാരും. MVD യും എടുത്തോണ്ട് പോകട്ടെ അവരുടെ AI ക്യാമറ.!!
ശ്രീകുമാര് ശ്രീരംഗം….