തിരുവനന്തപുരം:വന്ദേഭാരതിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രിക്കൊപ്പം പങ്കെടുക്കുന്നതിനായും ഒപ്പം യാത്ര ചെയ്യുന്നതിനുമായും കാത്തിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ.
വികസനം രാഷ്‌ട്രിയത്തിന് അതീതമാണെന്നും തരൂർ ട്വിറ്ററില്‍ കുറിച്ചു.സില്‍വര്‍ലൈനിന് ബദലായി വന്ദേഭാരത് അനുവദിക്കണെമെന്ന് താൻ ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം അവകാശപ്പെടുന്നു.വന്ദേഭാരതിന്റെ കേരളത്തിലെ ഫ്‌ളാഗ് ഓഫ് പ്രധാനമന്ത്രി തന്നെ നിര്‍വഹിക്കുമെന്നും ശശി തരൂർ ട്വിറ്ററിൽ വ്യക്തമാക്കുന്നു.
അതേസമയം കേരളത്തിലെ വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്‌ളാഗ് ഓഫ് 25 ന് പ്രധാനമന്ത്രി തമ്പാനൂരിൽ നിര്‍വഹിക്കും.വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ യാത്ര തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെ നീട്ടിയതായി കഴിഞ്ഞ ദിവസമാണ് കേന്ദ്രം അറിയിച്ചത്.