റിയാദ്: സൗദി ഉൾപ്പെടെ ഗള്‍ഫ് രാജ്യങ്ങളില്‍ ഈദുല്‍ ഫിത്വര്‍ ശനിയാഴ്ച ആയിരിക്കുമെന്ന് അന്താരാഷ്ട്ര ആസ്ട്രോണമി സെന്‍റര്‍ അറിയിച്ചു.
ഏപ്രില്‍ 21ന് റമദാന്‍ 30 പൂര്‍ത്തിയാക്കി 22ന് ശവ്വാല്‍ ഒന്നാകാനാണ് സാധ്യതയെന്നും ആസ്ട്രോണമി സെന്‍റര്‍ അറിയിച്ചു.
ലോകത്തിലെ മുസ്ലിം മതവിശ്വാസികളുടെ ആഘോഷമായ ഈദുൽ ഫിത്വർ ഹിജ്റ വർഷം ശവ്വാൽ മാസം ഒന്നിനാണ് ആഘോഷിക്കുന്നത്. ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന വ്രതാമനുഷ്ഠാനത്തിന്റെ പരിസമാപ്തിയാണ് ഈദുൽ ഫിത്ർ ആയി ആഘോഷിക്കപ്പെടുന്നത്. ഹിജ്റ വർഷത്തിലെ ഒൻപതാമത്തെ മാസമായ റമദാൻ മാസമുടനീളം ആചരിച്ച വ്രതകാലത്തിന് ശേഷം വരുന്ന ശവ്വാൽ മാസം ഒന്നിനാണ് ഈദുൽ ഫിത്വർ. മലയാളികൾക്ക്, ഈദുൽ ഫിത്ർ എന്നാൽ ചെറിയ പെരുന്നാളാണ്.