KeralaNEWS

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 3356.42 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം:‍സാമ്പത്തിക
വർഷത്തിന്റെ ആദ്യ പാദത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി 3356.42 കോടി രൂപ അനുവദിച്ചതായി ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
 മെയിന്റനന്‍സ് ഗ്രാന്റിന്റെ ആദ്യ ഗഡുവായി 1215.66 കോടി രൂപയും വികസന ഫണ്ടിന്റെ ആദ്യ ഗഡുവായി 1850.68 കോടി രൂപയും പൊതു ആവശ്യ ഫണ്ടിന്റെ ആദ്യ ഗഡുവായി 185.68 കോടി രൂപയുമാണ് അനുവദിച്ചത്.ഇതിനു പുറമേ ധനകമ്മീഷന്‍ ഗ്രാന്റിന്റെ രണ്ടാം ഗഡുവായി 104.4 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

Back to top button
error: