തൃശൂര്‍: അതിരപ്പിള്ളിയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ എട്ട് വയസുകാരന്‍ മുങ്ങി മരിച്ചു.
അതിരപ്പിള്ളി വെറ്റിലപ്പാറയ്ക്ക് സമീപം ചാലക്കുടി പുഴയില്‍ കുളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
തമിഴ്നാട് കൃഷ്ണഗിരി സ്വദേശിയായ മോനീശ്വരന്‍ ആണ് മരിച്ചത്.കുടുംബത്തോടൊപ്പം ശബരി മലയിലേക്ക് പോകുന്നതിനിടെയാണ് ഇവിടെ കുളിക്കാനിറങ്ങിയത്.