KeralaNEWS

മുഖ്യമന്ത്രിക്കെതിരായ കേസ്: പരാതിക്കാരൻ ശശികുമാറിനെതിരെ രൂക്ഷ വിമർശനവുമായി ലോകായുക്ത

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം വകമാറ്റിയ സംഭവത്തിൽ റിവ്യു ഹർജി പരിഗണിക്കുന്നതിനിടെ പരാതിക്കാരനെതിരെ രൂക്ഷ വിമർശനവുമായി ലോകായുക്ത ന്യായാധിപന്മാർ.
താങ്കൾക്ക് ഞങ്ങളെ വിശ്വാസമില്ലെന്നാണ് പറയുന്നത്.വിശ്വാസമില്ലെങ്കിൽ എന്തിനാണ് കേസ് ലോകായുക്ത പരിഗണിക്കുന്നത്?. ഒരു കേസ് പരിഗണനയിലിരിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ പറയുന്നത് ശരിയല്ല. കക്ഷിയോട് മിതത്വം പാലിക്കാൻ പറയണമെന്ന് പരാതിക്കാരന്റെ അഭിഭാഷകനോടും ലോകായുക്ത ആവശ്യപ്പെട്ടു.
റിവ്യൂ ഹർജി നാളെ 12 മണിക്ക് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

Back to top button
error: