ദുബായ്:ദുബൈ നഗരത്തില്‍ വാഹനമോടിക്കാന്‍ ആഗ്രഹിക്കുന്നവരാണ് മിക്ക പ്രവാസികളും.എന്നാല്‍ ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കാനുള്ള പ്രയാസം മൂലം പലര്‍ക്കും ഇതൊരു സ്വപ്നമായി തന്നെ ശേഷിക്കുകയാണ് പതിവ്.എന്നാല്‍ ഇപ്പോള്‍ ഇതാ ആ സ്വപ്‌നങ്ങള്‍ പൂവണിയിക്കാനൊരു ‘ഗോള്‍ഡന്‍ ചാന്‍സ്’ ഒരുക്കിയിരിക്കുകയാണ് ദുബായ് റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട് അതോറിറ്റി (ആര്‍ടിഎ).
ഇന്ത്യക്കാര്‍ക്ക് ഉള്‍പ്പെടെ എല്ലാ വിദേശികള്‍ക്കും അവരുടെ നാട്ടിലെ ലൈസന്‍സ് ഉണ്ടെങ്കില്‍ ‘ഗോള്‍ഡന്‍ ചാന്‍സ്’ എടുക്കാവുന്നതാണ്. നാട്ടിലെ ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്ക് ദുബായ് ലൈറ്റ് വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കാനാണ് ‘ഗോള്‍ഡന്‍ ചാന്‍സ്’ എന്ന പേരില്‍ ഡ്രൈവ് ആരംഭിച്ചിരിക്കുന്നത്.
തിയറി ടെസ്റ്റ് പാസായാല്‍ നേരിട്ട് റോഡ് ടെസ്റ്റിന് വിധേയമാക്കാൻ സാധിക്കും എന്നതാണ് ഗോള്‍ഡന്‍ ചാന്‍സിന്റെ പ്രത്യേകത. ഇതിനായി ആദ്യം 2,150 ദിര്‍ഹം അടച്ച് ഫയല്‍ ഓപ്പണ്‍ ചെയ്യണം. ഫയല്‍ ഓപ്പണിങ് ഫീസ്, തിയറി ടെസ്റ്റ്, നേത്ര പരിശോധന, റോഡ് ടെസ്റ്റ്, ലൈസന്‍സ് ഫീസ് എന്നിവയെല്ലാം ചേര്‍ത്തുള്ള ഫീസാണ് 2,150 ദിര്‍ഹം എന്നതിനാല്‍ മറ്റൊരു ഫീസിന്റെയും ആവശ്യമില്ല.
സ്വന്തം രാജ്യത്തെ ഡ്രൈവിങ് ലൈസന്‍സ് ഇല്ലാത്ത ഒരാള്‍ക്ക് ദുബായില്‍ ഡ്രൈവിങ് പരിശീലനത്തിനുള്ള ഫയല്‍ ഓപ്പണ്‍ ചെയ്യാന്‍ ചുരുങ്ങിയത് 5,000 ദിര്‍ഹം വേണ്ടി വരും എന്നിടത്താണ് പകുതി പണം പോലും മുടക്കാതെ ഗോള്‍ഡന്‍ ചാന്‍സ് വഴി ലൈസൻസ് എടുക്കാന്‍ സാധിക്കുന്നത്.ഗോള്‍ഡന്‍ ചാന്‍സ് പദ്ധതി വഴി നേരിട്ട് റോഡ് ടെസ്റ്റിന് പോകുന്നതിന് മുന്‍പ് ആവശ്യമുള്ളവര്‍ക്ക് രണ്ടോ മൂന്നോ പരിശീലന ക്ലാസുകളില്‍ പങ്കെടുക്കാനും അവസരമുണ്ട്.