അഹമ്മദാബാദ്: ഐപിഎൽ പതിനാറാം സീസണ് ഇന്ന് തുടക്കം. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്ബ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിങ്സും തമ്മില്‍ ഏറ്റുമുട്ടും.ഗുജറാത്തിനെ ഹാര്‍ദിക് പാണ്ഡ്യയും ചെന്നൈയെ മുന്‍ ഇന്ത്യന്‍ നായകന് ധോണിയും നയിക്കും.
രാത്രി 7.30ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം.പത്ത് ടീമുകളാണ് കിരീടത്തിനായി പോരാടുന്നത്. പന്ത്രണ്ട് വേദികളിലായി 74 മത്സരങ്ങള്‍ നടക്കും.