KeralaNEWS

ആർക്കാണിത്ര ധൃതി……? വന്ദേ ഭാരത് കേരളത്തിനില്ല

കൊച്ചി:വന്ദേഭാരത് കേരളത്തിന്റെ മുക്കിലും മൂലയിലും ചറപറാ ഓടിക്കും.
അതോടെ സിൽവർ ലൈൻ,കെ റയിൽ എന്നിവ അപ്രസക്തമാകും.അതിനാൽ കേരളത്തിൽ കെ റയിൽ വേണ്ട എന്നു പറഞ്ഞത് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ ആയിരുന്നു.നാലുമണിക്കൂർ കൊണ്ട് തിരുവനന്തപുരത്തു നിന്നും മംഗലാപുരത്തെത്താൻ ആർക്കാണിത്ര ധൃതി എന്ന് ചോദിച്ചത്  തൃക്കാക്കര നിയോജക മണ്ഡലത്തിന്റെ ഇപ്പോഴത്തെ എംഎൽഎ ഉമ തോമസ് ആയിരുന്നു.ഇപ്പോൾ കെ റയിലുമില്ല,വന്ദേഭാരതുമില്ലാത്ത അവസ്ഥ !
പരിഷ്കൃത സമൂഹത്തിന് യാത്രാസമയം ലാഭിക്കാനുതകുന്ന ആധുനിക യാത്ര സൗകര്യങ്ങൾ അനിവാര്യമാണ്.അവിടെ ആർക്കാണിത്ര ധൃതി എന്ന് ചോദ്യമല്ല വേണ്ടത്.രാജ്യത്ത് ഇത്തരം വികസനങ്ങൾ നടക്കുമ്പോൾ തന്നെ അത്തരം വികസനം ഇടതുപക്ഷം ഭരിക്കുന്നു എന്ന ഒറ്റ കാരണത്താൽ കേരളത്തിൽ  ഉണ്ടാകരുത് എന്നാഗ്രഹിക്കുന്നവർ ഒരിക്കലും ജനപക്ഷത്ത് അല്ലെന്നു തന്നെ പറയേണ്ടിവരും.അത് ഏത് രാഷ്ട്രീയ പാർട്ടിയിലായിരുന്നാലും.
ഇടതുപക്ഷത്തെ സംബന്ധിച്ച് തങ്ങൾ പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തതാണ് നടപ്പാക്കുവാന്‍ ശ്രമിക്കുന്നത് എന്നു പറയുമ്പോള്‍ അതില്‍ ഒരു ഹിഡന്‍ അജണ്ടയും ആരോപിക്കുക സാധ്യമല്ല. പ്രബുദ്ധരായ കേരള ജനത വികസനം ആഗ്രഹിക്കുന്നു എന്നും സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങൾ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അജണ്ടയാണെന്നതും വ്യക്തമാണ്.
അന്ന് ഏറ്റവും കൂടുതൽ എതിർത്തിരുന്ന ഇ ശ്രീധരൻ അടക്കമുള്ളവർ ഇപ്പോൾ കെ റയിലിനെ അനുകൂലിക്കുന്നതും കാണാതിരിക്കരുത്.ഒന്നുകിൽ കെ റയിലിനുള്ള അനുകൂല സാഹചര്യം കേരളത്തിൽ സൃഷ്ടിക്കുക അല്ലെങ്കിൽ വന്ദേഭാരത് ഓടിക്കത്തക്കവിധമുള്ള റയിൽവെ വികസനത്തിനായി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുക എന്നിവയാണ് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ അടക്കമുള്ള നേതാക്കൾ ചെയ്യേണ്ടത്.
.

Back to top button
error: