CrimeNEWS

യുവതിയെ വെട്ടിനുറുക്കി കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു; നാലു ദിവസം പഴക്കമുള്ള മൃതദേഹം പുഴുവരിച്ച നിലയില്‍

ബംഗളൂരു: യുവതിയെ വെട്ടിനുറുക്കി കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു. ബംഗളൂരുവിലെ വൈലിക്കാവലിലാണ് ഞെട്ടിക്കുന്ന കുറ്റകൃത്യം നടന്നത്. 29 കാരിയായ മഹാലക്ഷ്മി എന്ന യുവതിയാണ് ദാരുണമായി കൊല്ലപ്പെട്ടതെന്ന് പൊലീസിന്റെ കണ്ടെത്തി.

മഹാലക്ഷ്മി താമസിച്ചിരുന്ന വൈലിക്കാവലിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് തിരിച്ചറിഞ്ഞ അയല്‍വാസികള്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

Signature-ad

മൃതദേഹം കണ്ടെത്തുമ്പോള്‍ ഫ്രിഡ്ജ് പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. പുഴുവരിച്ച നിലയിലായിരുന്നു മൃതദേഹം. ദിവസങ്ങള്‍ക്കു മുമ്പ് കൊലപാതകം നടന്നതായി ഇതില്‍ നിന്ന് വ്യക്കമാണെന്ന് പൊലീസ് അറിയിച്ചു. മൃതദേഹത്തിന് 4-5 ദിവസം വരെ പഴക്കമുണ്ട്. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്ന് സെന്‍ട്രല്‍ ബെംഗളൂരു ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ശേഖര്‍ എച്ച്. തെക്കണ്ണവര്‍ പറഞ്ഞു. മഹാലക്ഷ്മി വിവാഹിതയാണങ്കിലും ഭര്‍ത്താവുമായി വേര്‍പിരിഞ്ഞാണ് താമസം. മഹാലക്ഷ്മി കര്‍ണാടക സ്വദേശിയല്ലെന്ന് കണ്ടെത്തിയതായും പൊവലീസ് അറിയിച്ചു.

2022-ല്‍ ഡല്‍ഹിയില്‍ 27 കാരിയായ ശ്രദ്ധ വാക്കറിനെ കൊലപ്പെടുത്തി മൃതദേഹം 35 കഷണങ്ങളാക്കിയ കേസിന് ഇതുമായി സമാനതകളേറെയാണെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: