KeralaNEWS

ധനമന്ത്രിക്കെതിരെ നിയമസഭയില്‍ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി പ്രതിപക്ഷം

തിരുവനന്തപുരം : ധനമന്ത്രി കെ.എന്‍ ബാലഗോപാലിനെതിരെ അവകാശ ലംഘത്തിന് നോട്ടീസ് നല്‍കി പ്രതിപക്ഷം. നിയമസഭയുടെ നടപടിക്രമങ്ങളും കാര്യനിര്‍വഹണവും സംബന്ധിച്ച ചട്ടം 154 പ്രകാരം പി.സി വിഷ്ണുനാഥാണ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയത്. യു.ഡി.എഫ് കാലത്ത് 18 മാസത്തെ പെന്‍ഷന്‍ കുടിശ്ശികയുണ്ടെന്ന് ധനമന്ത്രി തെറ്റിദ്ധരിപ്പിച്ചെന്ന് നോട്ടീസില്‍ പറയുന്നു.

ഉമ്മന്‍ ചാണ്ടി, എ.കെ ആന്റണി സര്‍ക്കാരുകളുടെ കാലത്ത് ക്ഷേമ പെന്‍ഷന്‍ കുടിശ്ശികയുണ്ടായതായി മന്ത്രിസഭയില്‍ പറഞ്ഞിരുന്നു. ഇത് സഭയെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും മന്ത്രി ബോധപൂര്‍വമായാണ് ഇത് ചെയ്തതെന്നും വിഷ്ണുനാഥ് ആരോപിച്ചു.

Signature-ad

ബാലഗോപാലിന്റെ വാദം തെറ്റാണെന്ന് മുന്‍പ് തോമസ് ഐസക് തന്നെ പറഞ്ഞിട്ടുണ്ടെന്നും വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി. വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് പെന്‍ഷന്‍ 500 രൂപയാക്കിയെന്ന മന്ത്രിയുടെ പരാമര്‍ശം സഭയെയും സാമാജികരെയും തെറ്റിദ്ധരിപ്പിച്ചെന്നും ആരോപണമുയര്‍ന്നു.

 

Back to top button
error: