
കൊല്ലം കരുനാഗപ്പിള്ളി തോപ്പില്‍ വീട് ജോണ്‍ ബ്രിട്ടോ(40), തിരുവനന്തപുരം പോത്തൻകോട് ആണ്ടൂർകോണം സ്വദേശിയും നിലവില്‍ ചിലവന്നൂർ ഭാഗത്ത് ഗ്യാലക്സി ക്ലിഫ്ഫോർഡ് ഫ്ലാറ്റില്‍ താമസിക്കുന്ന ഷീല(47), കോട്ടയം കുറവിലങ്ങാട് ചീമ്ബനാല്‍ വീട്ടില്‍ ലിജോ തങ്കച്ചൻ, കുറവിലങ്ങാട് നമ്ബ്യാരത്ത് വീട്ടില്‍ ആല്‍ബിൻ എന്നിവരെയാണ് കടവന്ത്ര പൊലീസ് അറസ്റ്റു ചെയ്തത്.

വീട് പണയത്തിനെടുത്ത് നല്‍കാമെന്ന് വിശ്വസിപ്പിച്ച് വൈറ്റില ആമ്ബേലിപ്പാടം റോഡിലുള്ള വീട്ടിലേക്ക് വിളിച്ചുവരുത്തി കാറും സ്വർണവും വിലകൂടിയ ഉപകരണങ്ങളും പണവും കവർന്നെന്നാണ് പരാതി. പരാതിക്കാരൻറെ കാർ, ലാപ്പ്ടോപ്പ്, 12 മൊബൈല്‍ ഫോണുകള്‍, ഏഴ് പവൻ തൂക്കംവരുന്ന സ്വർണ്ണമാല, ഒരു പവൻറെ മോതിരം , 16350 രൂപ അടങ്ങിയ പഴ്സ്, ഒപ്പിട്ട ചെക്ക് ബുക്ക് തുടങ്ങിയവയാണ് കവർന്നത്. കൂടാതെ ചെക്കുകള്‍ കൈമാറി വിവിധ അക്കൗണ്ടുകളില്‍ നിന്നായി 695000 രൂപയും അപഹരിച്ചു. പ്രതികളില്‍ നിന്നും മോഷണ മുതലുകല്‍ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.