IndiaNEWS

മണ്ണിടിച്ചിൽ;ഊട്ടി മൗണ്ടൻ ട്രെയിൻ റദ്ദാക്കി

മേട്ടുപ്പാളയം: കനത്ത മഴയെ തുടർന്ന് ഊട്ടി മൗണ്ടൻ ട്രെയിൻ റദ്ദാക്കി.നവംബർ 10 മുതൽ 16 വരെയാണ് സർവീസുകൾ റദ്ദാക്കിയിരിക്കുന്നത്.

ട്രാക്കിലെ മണ്ണ് ഒലിച്ച്‌ പോയതിനെ തുടര്‍ന്നാണ് സര്‍വീസുകള്‍ റദ്ദാക്കിയത്.നിലവിൽ കോയമ്ബത്തൂര്‍, മധുരൈ, തേനി, ദിണ്ഡിഗല്‍, നീലഗിരി ജില്ലകളിൽ ശക്തമായ മഴയാണ് തുടരുന്നത്.

നീലഗിരിയില്‍ കോത്തഗിരി-മേട്ടുപ്പാളയം റോഡില്‍ മണ്ണിടിഞ്ഞ് ഗതാഗതവും തടസപ്പെട്ടിരുന്നു. ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണെന്നും വാഹനങ്ങള്‍ വഴിതിരിച്ചു വിട്ടതായും നീലഗിരി ട്രാഫിക് പൊലീസ് അറിയിച്ചു.

Back to top button
error: