
ഇപ്പോഴത്തെ സാഹചര്യത്തില്‍ ന്യൂസിലന്‍ഡായിരിക്കും ഇന്ത്യയുടെ എതിരാളി. അതുകൊണ്ടുതന്നെ മുംബൈയിലായിരിക്കും മത്സരം നടക്കുക. പാകിസ്ഥാനാണ് ഇന്ത്യയുടെ സെമിയിലെ എതിരാളികളാകുന്നതെങ്കില്‍ ഇന്ത്യ കൊല്‍ക്കത്തയില്‍ കളിക്കണമായിരുന്നു. സുരക്ഷാപരമായ കാരണങ്ങളാല്‍ മുംബൈയില്‍ കളിക്കാനാവില്ലെന്ന് പാകിസ്ഥാന്‍ ലോകകപ്പിന് മുമ്ബ് തന്നെ ബിസിസിഐയെ അറിയിച്ചിരുന്നു.
ഈ സാഹചര്യത്തില്‍ പാകിസ്ഥാന്‍ സെമിയിലെത്തിയാല്‍ എതിരാളികള്‍ ആരായാലും വേദി കൊല്‍ക്കത്തയിലായിരിക്കുമെന്ന് നേരത്തെ ഐസിസിയും ബിസിസിഐയും തമ്മില്‍ ധാരണയിലെത്തിയതാണ്. എന്നാല്‍ പാക്കിസ്ഥാൻ ഏറെക്കുറെ പുറത്തായെന്ന അവസ്ഥയില്‍ സെമി ഫൈനല്‍ വേദി മുംബൈയിൽ തന്നെയാവും.
പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ അഭ്യര്‍ത്ഥന മാനിച്ചായിരുന്നു പാകിസ്ഥാന്‍ സെമിയിലെത്തിയാല്‍ വേദി കൊല്‍ക്കത്തയിലേക്ക് മാറ്റാമെന്ന് ബിസിസിഐ അറിയിച്ചത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ലോകകപ്പിലെ 10 വേദികളില്‍ അഞ്ചിടത്ത് മാത്രമാണ് പാകിസ്ഥാന്‍ ഇത്തവണ മത്സരിച്ചത്.
അതേസമയം പാകിസ്താന്‍ ടീമിനെ പരിഹസിച്ച് മുൻ താരം വസിം അക്രം രംഗത്തെത്തി.
‘പാകിസ്താന്‍ എന്തായാലും ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്ത് കുറച്ച് റണ്‍സടിക്കണം. പിന്നെ അവരെ ഡ്രെസിംഗ് റൂമില്‍ പൂട്ടിയിട്ട് ‘ടൈംഡ് ഔട്ട്’ ആക്കണം.ഇതല്ലാതെ ടീമിന് സെമിയിലെത്താൻ മറ്റ് മാർഗമില്ല ‘ -വസിം അക്രം പറഞ്ഞു.